ബാലസംഘത്തിൽനിന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്ന എം.വി. ഗോവിന്ദൻ
text_fieldsകോഴിക്കോട് : മികച്ച വാഗ്മിയും സംഘാടകനും സൈദ്ധാന്തികനുമായ എം.വി. ഗോവിന്ദൻ ബാലസംഘത്തിന്‍റെ പ്രവർത്തനത്തിൽനിന്ന് തുടങ്ങി സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്ന കമ്മ്യൂണിസ്റ്റുകാരനാണ്. ലൈബ്രറി പ്രസ്ഥാനത്തിന്‍റെ പ്രവർത്തകനായിരുന്ന അദ്ദേഹം കെ.എസ്.എഫ് അംഗവും കണ്ണൂർ ജില്ല യൂത്ത് ഫെഡറേഷന്റെ ഭാരവാഹിയുമായി
ഡി.വൈ.എഫ്.ഐയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ അദ്ദേഹം സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള സംസ്ഥാന കർഷകത്തൊഴിലാളി യൂനിയന്റെ സംസ്ഥാന അധ്യക്ഷൻ, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂനിയന്റെ ദേശീയ വൈസ് പ്രസിഡന്റ്, ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ, സി.പി.എം കണ്ണൂർ, എറണാകുളം ജില്ല സെക്രട്ടറി, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന കമ്മിറ്റിയംഗം, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
പാർലമന്ററി രാഷ്ട്രീയത്തിൽനിന്ന് സംഘടനാ ചുമതലയിലേക്ക് ഇതാദ്യമായിട്ടല്ല ഗോവിന്ദനെ പാർട്ടി നിയോഗിക്കുന്നത്. 2001ൽ തളിപ്പറമ്പിൽനിന്നുള്ള എം.എൽ.എ ആയിരിക്കുമ്പോഴാണ് 2022ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 1996ൽ നായനാർ മന്ത്രിസഭയിൽ അംഗമായിരുന്ന പിണറായി വിജയൻ ഒന്നരവർഷത്തിന് ശേഷം പാട്ടി സെക്രട്ടറിയായി. അതുപോലെ രണ്ടാം പിണറായി സർക്കാരിന് ഒന്നരവർഷമാകുമ്പോഴാണ് ഗോവിന്ദൻ മന്ത്രിസ്ഥാനം വീട്ട് പാർട്ടിയുടെ തലപ്പത്തേക്ക് എത്തുന്നത്.
എറണാകുളം ജില്ലാ കമ്മിറ്റിയിലെ വിഭാഗീയതയും ഗോപികോട്ടമുറിക്കൽ വിവാഗത്തെയും തുടർന്ന് കണ്ണൂർ വിട്ട് അവിടെ ജില്ല സെക്രട്ടറിയുടെ ചുമതലയും അദ്ദേഹം വഹിച്ചു. അടിയന്തിരാവസ്ഥയ്‌ക്കെതിരായ പ്രതിഷേധത്തിന് നാല് മാസം ജയിൽവാസമനുഭവിച്ചു. തളിപ്പറമ്പിൽ നിന്ന് 1996, 2001 കാലങ്ങളിൽ നിയമസഭയിലെത്തി. ദോശാഭിമാനി മുൻ ചീഫ് എഡിറ്ററായിരുന്നു.
ഇന്ത്യൻ തത്ത്വചിന്തയിലെ വൈരുദ്ധ്യാത്മക ഭൗതികവാദം, സ്വതന്ത്ര രാഷ്ട്രീയം, ചൈനാ ഡയറി, യുവജന പ്രസ്ഥാനത്തിന്റെ ചരിത്രം, പ്രത്യയശാസ്ത്ര പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ, കാർഷിക തൊഴിലാളി യൂനിയൻ - അന്നും ഇന്നും, കാടുകയറുന്ന ഇന്ത്യൻ മാവോവാദം, മാർക്സിസ്റ്റ് ദർശനം ഇന്ത്യൻ പശ്ചാത്തലത്തിൽ എന്നിങ്ങനെ നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
നിലവിൽ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രിയാണ്. കണ്ണൂർ ജില്ലയിലെ മൊറാഴയിൽ 1953 ഏപ്രിൽ 23 ന് കുഞ്ഞമ്പുവിന്റെയും മാധവിയമ്മയുടെയും മകനായി ജനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

