Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗണേഷ് കുമാറിനെതിരായ...

ഗണേഷ് കുമാറിനെതിരായ അഴിമതി ആരോപണം; റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിന് കോടതി നിർദേശം

text_fields
bookmark_border
ഗണേഷ് കുമാറിനെതിരായ അഴിമതി ആരോപണം; റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിന് കോടതി നിർദേശം
cancel

മൂ​വാ​റ്റു​പു​ഴ: മു​ൻ​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​നെ​തി​രാ​യ അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യു​ടെ നി​ർ​ദേ​ശം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ട് ആ​ഗ​സ്റ്റ്​ 20ന​കം സ​മ​ർ​പ്പി​ക്കാ​നാ​ണ് കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. ​ഗ​ണേ​ഷ് കു​മാ​ർ മ​ന്ത്രി​യാ​യി​രി​ക്കെ ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത് ഭാ​ര്യ ബി​ന്ദു മേ​നോ​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന് വ​ഴി​വി​ട്ട് സ​ഹാ​യം ന​ൽ​കി​യെ​ന്ന പ​രാ​തി​യി​ലാ​ണ് കോ​ട​തി ഇ​ട​പെ​ട​ൽ. എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര സ്വ​ദേ​ശി​യും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ ചെ​ഷ​യ​ർ ടാ​ർ​സ​നാ​ണ് വി​ജി​ല​ൻ​സ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.​

കേ​ര​ഫെ​ഡി​ന്റെ വെ​ളി​ച്ചെ​ണ്ണ ദു​ബൈ​യി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യാ​നും മി​ൽ​മ ഉ​ൽ​പ​ന്ന​ങ്ങ​ൾ ആ​സ്ട്രേ​ലി​യ, ന്യൂ​സി​ലാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​പ​ണ​നം ന​ട​ത്താ​നു​മു​ള്ള ക​രാ​റു​ക​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ന​ൽ​കി​യെ​ന്നാ​ണ് ഹ​ര​ജി​യി​ലെ പ്ര​ധാ​ന ആ​രോ​പ​ണം. ​മ​ത്സ​ര ടെ​ൻ​ഡ​റു​ക​ളോ താ​ൽ​പ​ര്യ​പ​ത്ര​മോ ക്ഷ​ണി​ക്കാ​തെ​യാ​ണ് ക​രാ​റു​ക​ൾ മു​ൻ​മ​ന്ത്രി​യു​ടെ ഭാ​ര്യ​യു​ടെ സ്ഥാ​പ​ന​ത്തി​ന് കൈ​മാ​റി​യ​ത്. 10 ല​ക്ഷം രൂ​പ​ക്ക്​ മു​ക​ളി​ലു​ള്ള ക​രാ​റു​ക​ൾ​ക്ക് തു​റ​ന്ന ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ഡി​ന്റെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് ന​ട​ന്ന​തെ​ന്ന് ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ​മ​ന്ത്രി​യു​ടെ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ​യു​ടെ സ്ഥാ​പ​ന​ത്തി​ന് സാ​മ്പ​ത്തി​ക ലാ​ഭ​വും ക​മീ​ഷ​നും ഉ​റ​പ്പാ​ക്കു​ന്ന രീ​തി​യി​ലാ​ണ് ക​രാ​റു​ക​ൾ ഉ​ണ്ടാ​ക്കി​യ​തെ​ന്നും ഹ​ര​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു.

വി​വ​ര​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച രേ​ഖ​ക​ൾ അ​നു​സ​രി​ച്ച് 2025 ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ച് വ​രെ ഏ​ക​ദേ​ശം ആ​റു​ ട​ൺ വെ​ളി​ച്ചെ​ണ്ണ​യും 2025 ന​വം​ബ​റി​ൽ 20 ട​ൺ വെ​ളി​ച്ചെ​ണ്ണ​യും ഇ​ത്ത​ര​ത്തി​ൽ ദു​ബൈ​യി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്തി​ട്ടു​ണ്ട്. ​നേ​ര​ത്തേ ഇ​തേ വി​ഷ​യ​ത്തി​ൽ പ​രാ​തി​ക്കാ​ര​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് നേ​രി​ട്ട് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് വി​ജി​ല​ൻ​സ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ര​ജി ആ​ഗ​സ്റ്റ്​ 20ന്​ ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vigilance courtmuvattupuzhacorruption allegationKerala NewsKB Ganesh Kumar
News Summary - Muvattupuzha Vigilance Court Directs Director to Submit Report on Corruption Allegations Against KB Ganesh Kumar
Next Story