Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫണ്ട് വിനിയോഗം; മൂവാറ്റുപുഴ നഗരസഭയിൽ കൈയാങ്കളി

text_fields
bookmark_border
ഫണ്ട് വിനിയോഗം; മൂവാറ്റുപുഴ നഗരസഭയിൽ കൈയാങ്കളി
cancel
camera_alt

മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ - പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​മ്മി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ​നി​ന്ന്

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൈയ്യാങ്കളി. ചെയർ പേഴ്സണും പ്രതിപക്ഷ നേതാവും ഉൾപ്പെടെ എട്ട് കൗൺസിലർമാർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സി.എഫ്.സി ഗ്രാന്റ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട തർക്കമാണ് തർക്കത്തിലും ഏറ്റുമുട്ടലിലും കലാശിച്ചത്. ബുധനാഴ്ച രാവിലെ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിന് പിന്നാലെയായിരുന്നു സംഘർഷം.

കേന്ദ്ര ഫണ്ടിൽ നിന്നും വിവിധ വികസന പ്രവർത്തനങ്ങൾക്കായി അനുവദിച്ച ഒമ്പത് കോടി രൂപ വിവിധ വാർഡുകൾക്ക് വീതം വെക്കുന്നതിനായി ബുധനാഴ്ച നഗരസഭ അടിയന്തര കൗൺസിൽ ചേർന്നിരുന്നു. എന്നാൽ പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളിലേക്ക് കൃത്യമായി തുക അനുവദിച്ചില്ലെന്നാരോപിച്ച് എൽ.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചീ. തുടർന്ന് കൗൺസിൽ ഹാളിൽ നിന്നും പുറത്തിറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ

ചെയർപേഴ്സന്റെ ക്യാബിന് മുന്നിൽ കുത്തിയിരുന്ന് സമരം നടത്തി. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം സമരം തുടരുന്നതിനിടെ യോഗം അവസാനിപ്പിച്ച് മറ്റൊരു വഴിയിലൂടെ ചെയർപേഴ്സണും യു.ഡി.എഫ് കൗൺസിലർമാരും ചെയർപേഴ്‌ന്റെ ക്യാബിനിലേക്ക് പ്രവേശിച്ചു. കുറച്ചു സമയത്തിനു ശേഷം ചെയർപേഴ്സണും ഭരണപക്ഷ കൗൺസിലർമാരും, സമരം നടത്തുന്നവർക്കിടയിലൂടെ പുറത്തേക്കിറങ്ങാൻ ശ്രമിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ തടഞ്ഞു. തുടർന്ന് ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സംഘർഷവും കൈയ്യാങ്കളിയും നടന്നു.

സംഘർഷം രൂക്ഷമായതോടെ സ്ഥലത്ത് എത്തിയ മൂവാറ്റുപുഴ പൊലീസ് ഇരുപക്ഷതെയും പിന്തിരിപ്പിച്ചു. ഇതിനിടെ പൊലീസുമായും സംഘർഷമുണ്ടായി. സംഭവത്തിനു പിന്നാലെ ചെയർപേഴ്സൺ ജോയ്‌സ് മേരി ആൻറണി, സ്ഥിരം സമിതി അധ്യക്ഷ പി. രജിത, കൗൺസിലർ മാരായ ദീപ്തി വിപിൻ, മുഹമ്മദ് ചെറുകപിള്ളി എന്നി ഭരണകക്ഷി അംഗങ്ങളും പ്രതിപക്ഷ നേതാവ് മജീത് മങ്ങാടൻ, രജനി ടീച്ചർ, ബി.ജെ. പി അംഗം ജയകൃഷ്ണൻ നായർ എന്നിവരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഭരണ കക്ഷി അംഗങ്ങളെ പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രശ്‌നത്തിന് പരിഹാരം കാണുന്നത് വരെ അനിശ്ചിതകാല സമരം തുടരുമെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Muvattupuzha Municipality Struggles with Fund Utilization
Next Story