മൂവാറ്റുപുഴ: മൂവാറ്റുപുഴ ഡിവൈ.എസ്.പി ഓഫിസിലെ അഞ്ചു പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച രാവിലെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധയുടെ ഉറവിടം വ്യക്തമല്ല.
നേരത്തെ കോവിഡ് ബാധിച്ച വാഴക്കുളം പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരൻ ഡി.വൈ.എസ്.പി ഓഫിസ് സന്ദർശിച്ചിരുന്നു. ഇതുവഴിയാണോ രോഗം പകർന്നതെന്നും സംശയമുണ്ട്. സഹപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഡിവൈ.എസ്.പി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.
രോഗബാധയെ തുടർന്ന് ഡിവൈ.എസ്.പി ഓഫിസ് അടച്ചിട്ടു. അണുവിമുക്തമാക്കിയ ശേഷം നാളെ തുറന്നേക്കും.