മുട്ടിൽ മരംമുറി: വനംവകുപ്പ് കേസിൽ പ്രതികൾക്ക് ജാമ്യം
text_fieldsസുൽത്താൻ ബത്തേരി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യപ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് ജാമ്യം. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ വാഴവറ്റ മൂങ്ങനാനിയിൽ റോജി അഗസ്റ്റിൻ, ആേൻറാ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവർക്ക് ജാമ്യം അനുവദിച്ചത്.
എന്നാൽ, മീനങ്ങാടി, മേപ്പാടി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ മൂവർക്കും പുറത്തിറങ്ങാനാകില്ല. നേരത്തേ, പൊലീസ് രജിസ്റ്റർ ചെയ്ത പ്രധാന കേസിൽ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ മൂവർക്കും ജാമ്യം അനുവദിച്ചിരുന്നു. മാനന്തവാടി ജില്ല ജയിലിൽ കഴിയുന്ന ഇവരെ ജൂലൈ 28നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.