Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുട്ടിൽ മഹല്ലും...

മുട്ടിൽ മഹല്ലും ക്ഷേത്രവും രാധാഗോപി മേനോനും

text_fields
bookmark_border
മുട്ടിൽ മഹല്ലും ക്ഷേത്രവും രാധാഗോപി മേനോനും
cancel
camera_alt

രാ​ധാ​ഗോ​പി മേ​നോ​നും

ഭാ​ര്യ മീ​നാ​ക്ഷി​യ​മ്മ​യും

ക​ൽ​പ​റ്റ: ചി​ല ച​രി​ത്ര​സ​ത്യ​ങ്ങ​ൾ എ​ത്ര​കാ​ലം ക​ഴി​ഞ്ഞാ​ലും ഊ​തി​ക്കാ​ച്ചി​യ പൊ​ന്നു​പോ​ലെ തെ​ളി​ഞ്ഞു​വ​രും. അ​തു​പോ​ലെ​യാ​ണ് ഒ​രേ​സ​മ​യം മു​ട്ടി​ല്‍ മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ന്‍റെ​യും ഭ​ര​ണ​സാ​ര​ഥ്യ​ത്തി​ലു​ണ്ടാ​യി​രു​ന്ന രാ​ധാ​ഗോ​പി മേ​നോ​ന്റെ ജീ​വി​ത​വും. രാ​ധാ​ഗോ​പി മേ​നോ​ന്‍റെ മ​ക​ന്‍ ക​ള​ത്തി​ല്‍ ദി​വാ​ക​ര​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം നി​ര്യാ​ത​നാ​യി​രു​ന്നു. ച​ര​മ​ക്കു​റി​പ്പു​ക​ളി​ല്‍ മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ​ന്‍റെ മ​ക​നെ​ന്ന വി​ശേ​ഷ​ണം പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ഒ​രു പി​താ​വി​ന്റെ അ​ധി​ക​മാ​രും അ​റി​യ​പ്പെ​ടാ​ത്ത ച​രി​ത്ര​വും മ​ഹ​ത്വ​വും പു​റം​ലോ​കം അ​റി​യു​ന്ന​ത്.

രാ​ധാ​ഗോ​പി മേ​നോ​ൻ മ​ല​പ്പു​റം ജി​ല്ല​യി​ലെ ആ​ന​ക്ക​ര​യി​ൽ​നി​ന്നാ​ണ് വ​യ​നാ​ട്ടി​ലെ​ത്തു​ന്ന​ത്. 1936ൽ ​മേ​പ്പാ​ടി​ക്ക​ടു​ത്തു​ള്ള ചെ​മ്പ്ര പീ​ക്ക് എ​സ്റ്റേ​റ്റി​ൽ ക​ണ​ക്കെ​ഴു​ത്തു​കാ​ര​നാ​യി​രു​ന്നു. പി​ന്നീ​ട് വാ​ര്യാ​ട് എ​സ്റ്റേ​റ്റി​ൽ ജോ​ലി​ക്കാ​ര​നാ​യ​തോ​ടെ​യാ​ണ് മു​ട്ടി​ലി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ​ത്. ഈ​ശ്വ​ര​വി​ശ്വാ​സി​യാ​യ മേ​നോ​ൻ മു​ട്ടി​ൽ മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം ക​മ്മി​റ്റി​യു​ടെ സാ​ര​ഥി​യാ​യി​രു​ന്നു. എ​ല്ലാ​വ​ർ​ക്കും സ​ര്‍വ​സ​മ്മ​ത​നാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തെ നാ​ട്ടി​ലെ മു​സ്‍ലിം സ​മൂ​ഹം അ​ങ്ങ​നെ​യാ​ണ് മു​ട്ടി​ല്‍ മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ കൈ​കാ​ര്യ ക​ർ​ത്താ​വാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ മി​നി​റ്റ്സി​ൽ ഒ​ട്ട​ന​വ​ധി മു​സ്‌​ലിം പേ​രു​ക​ള്‍ക്കി​ട​യി​ല്‍ ആ​ദ്യ​പേ​രു​കാ​ര​നാ​യി രാ​ധാ​ഗോ​പി മേ​നോ​നു​ണ്ട്. വെ​ള്ളി​യാ​ഴ്ച പ​ള്ളി​യി​ല്‍ വി​ശ്വാ​സി​ക​ളെ സ്വീ​ക​രി​ക്കാ​ന്‍ രാ​ധാ​ഗോ​പി മേ​നോ​ൻ മു​ന്‍പ​ന്തി​യി​ലു​ണ്ടാ​കാ​റു​​ണ്ടെ​ന്ന​ത് ദേ​ശ​ത്തി​ന്‍റെ ച​രി​ത്രം.

മ​ഹ​ല്ലി​ന്റെ വ​ര​വു​ചെ​ല​വു ക​ണ​ക്കു​ക​ൾ അ​ദ്ദേ​ഹം സൂ​ക്ഷ്മ​ത​യോ​ടെ കൈ​കാ​ര്യം ചെ​യ്തു. മ​ഹ​ല്ല് നി​വാ​സി​ക​ൾ​ക്കി​ട​യിലെ പ്ര​ശ്ന​ങ്ങ​ളി​ൽ അ​ദ്ദേ​ഹം തീ​ർ​പ്പു​ക​ൽ​പി​ച്ചാ​ൽ മ​റു​വാ​ക്കി​ല്ലാ​യി​രു​ന്നു. മു​ട്ടി​ൽ ചെ​റു​മൂ​ല​യി​ൽ അ​ദ്ദേ​ഹം സ്ഥാ​പി​ച്ച എ.​യു.​പി സ്കൂ​ളാ​ണ് വ​യ​നാ​ട് മു​സ്‍ലിം ഓ​ർ​ഫ​നേ​ജി​ന് വി​ട്ടു​കൊ​ടു​ത്ത​ത്. ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന അ​ദ്ദേ​ഹം 1989ല്‍ ​മ​ര​ണം​വ​രെ​യും കോ​ണ്‍ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ മീ​നാ​ക്ഷി​യ​മ്മ. മ​ക്ക​ൾ: രാ​മ​ദാ​സ്, മോ​ഹ​ൻ​ദാ​സ്, രാ​ധ, ജ​യ​കു​മാ​ർ, ര​ജ​നി, പ​രേ​ത​രാ​യ ഗോ​വി​ന്ദ​ൻ, ദി​വാ​ക​ര​ൻ, രാ​ജ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mutil Mahal and Temple and Radhagopi Menon
Next Story