മുത്തൂറ്റ്: മാനേജ്മെൻറ് പ്രതിനിധികൾ എത്തിയില്ല, മന്ത്രി വിളിച്ച ചർച്ച അലസി
text_fieldsതിരുവനന്തപുരം: മുത്തൂറ്റിലെ തൊഴിൽപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി ടി.പി. രാമകൃഷ്ണൻ വിളിച്ച ചർച്ച മാനേജ്മെൻറ് പ്രതിനിധികൾ എത്താത്തതിനെതുടർന്ന് അലസി.
ബുധനാഴ്ച ഉച്ചക്ക് മൂന്നിന് തൊഴിൽമന്ത്രിയുടെ ചേംബറിലാണ് ചർച്ച നിശ്ചയിച്ചിരുന്നത്. കൃത്യസമയത്തുതന്നെ തൊഴിലാളി യൂനിയൻ പ്രതിനിധികളും ഉദ്യോഗസ്ഥരുമെത്തിയെങ്കിലും മാനേജ്മെൻറ് പ്രതിനിധികൾ എത്തിയില്ല. ചർച്ചക്ക് മിനിറ്റുകൾക്ക് മുമ്പാണ് തങ്ങൾക്ക് എത്താൻ കഴിയില്ലെന്ന കാര്യം മാനേജ്മെൻറ് അറിയിച്ചത്.
തുടർന്ന് അരമണിക്കൂർ കാത്തിരുന്നശേഷം മൂന്നരയോടെ തൊഴിലാളി യൂനിയൻ പ്രതിനിധികളുടെ അഭിപ്രായങ്ങൾ കേട്ടശേഷം യോഗം പിരിയുകയായിരുന്നു. പ്രശ്നപരിഹാരത്തിന് ഇൗ മാസം ഒമ്പതിന് വൈകീട്ട് മൂന്നിന് വീണ്ടും ചർച്ച നടത്താനും തീരുമാനിച്ചു. മാനേജ്മെൻറ് പ്രതിനിധികൾ അവസാനനിമിഷം ചർച്ചയിൽനിന്ന് പിന്മാറിയതിലെ നീരസം മന്ത്രി പിന്നീട് മാധ്യമപ്രവർത്തകരോട് തുറന്നുപറയുകയും ചെയ്തു.
യോഗത്തില്‍ തൊഴിലാളി യൂനിയന്‍ നേതാക്കളായ എളമരം കരീം, ആനത്തലവട്ടം ആനന്ദന്, കെ. ചന്ദ്രന്‍പിള്ള, കെ.എന്‍. ഗോപിനാഥ്, മുത്തൂറ്റ് തൊഴിലാളി യൂനിയന്‍ പ്രതിനിധികളായ നിഷാ കെ. ജയന്, സി.സി. രതീഷ്, എം.എസ്. അഭിലാഷ്, ലേബര്‍ കമീഷണര്‍ സി.വി. സജന്, അഡീഷനല്‍ ലേബര്‍ കമീഷണര്‍ രഞ്ജിത് മനോഹര്‍ എന്നിവര്‍ പങ്കെടുത്തു.
യോജിപ്പിനുള്ള ശ്രമങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നതെന്നും സമരവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ വിളിച്ച യോഗത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് മാത്രമാണ് തങ്ങള്‍ക്ക് എത്താന്‍ കഴിയില്ലയെന്ന ഇ-മെയില്‍ സന്ദേശം മുത്തൂറ്റ് മാനേജ്മെൻറ് നല്‍കിയതെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
