You are here

മുത്തൂറ്റ് ഫിനാൻസിൽ എട്ടുപേർക്ക്​ സസ്​പെൻഷൻ

22:52 PM
13/09/2019
കൊ​ച്ചി: മു​ത്തൂ​റ്റ് ഫി​നാ​ൻ​സി​ൽ ന​ട​ക്കു​ന്ന സ​മ​ര​ത്തെ തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി ജോ​ലി ചെ​യ്യാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന ഹൈ​കോ​ട​തി ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​യ്യ​ന്തോ​ൾ, ചാ​വ​ക്കാ​ട്, കോ​ത​മം​ഗ​ലം, കാ​ല​ടി, നേ​ര്യ​മം​ഗ​ലം, ഈ​രാ​റ്റു​പേ​ട്ട, വ​ള്ളി​ക്കാ​വ്, മ​ണി​മ​ല ശാ​ഖ​ക​ളി​ലെ എ​ട്ട്​ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് സ​സ്പെ​ൻ​ഷ​ൻ. 

സ​മ​ര​ത്തി​​​െൻറ ഭാ​ഗ​മാ​യി ശാ​ഖ​ക​ള്‍ നി​ര്‍ബ​ന്ധി​ത​മാ​യി അ​ട​പ്പി​ക്കു​ക​യും സ്​​റ്റാ​ഫ് അം​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നെ​തി​രെ മു​ത്തൂ​റ്റ് ഫി​നാ​ന്‍സി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ റി​ട്ട് ഹ​ര​ജി സ​മ​ർ​പ്പി​ച്ചി​രു​ന്നു. സ്​​റ്റാ​ഫ് അം​ഗ​ങ്ങ​ള്‍ക്ക് സം​ര​ക്ഷ​ണം ന​ല്‍ക​ണ​മെ​ന്നും ജോ​ലി ചെ​യ്യാ​ന്‍ സ​ന്ന​ദ്ധ​രാ​യ​വ​രെ ത​ട​സ്സ​പ്പെ​ടു​ത്ത​രു​തെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ, ഇ​ത്​ വ​ക​വെ​ക്കാ​തെ സി.​ഐ.​ടി.​യു അ​നു​ഭാ​വി​ക​ളാ​യ ചി​ല തൊ​ഴി​ലാ​ളി​ക​ള്‍ ശാ​ഖ​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.
Loading...
COMMENTS