മുത്തൂറ്റ്: പ്രവർത്തനം അന്വേഷിക്കണം –വി.എസ്
text_fieldsതിരുവനന്തപുരം: മുത്തൂറ്റ് ഫിനാൻസിെൻറ മുഴുവന്‍ പ്രവര്‍ത്തനങ്ങളും സാമ്പത്തികവി ദഗ്ധരടങ്ങുന്ന പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിച്ച് നിയമനടപടി സ്വീകരിക്കണമെന് ന് ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടു.
സ്വര്ണനി ക്ഷേപങ്ങളുടെയും പണയത്തിെൻറയും കാര്യത്തില്‍ ഉള്‍പ്പെടെയുള്ള പ്രവർത്തനവും അന്വേ ഷിക്കണം. രാജ്യത്തെ നിയമങ്ങളൊന്നും പാലിക്കാന്‍ തയാറാവാത്ത ഈ സ്ഥാപനത്തെ സര്‍ക്കാര്‍ എ ല്ലാത്തരത്തിലും ബഹിഷ്കരിക്കണം. ഇത്തരം ബ്ലേഡ് കമ്പനികള്‍ ഉള്ളതുകൊണ്ടാണ് കേരളത്തില്‍ വികസനം നടക്കുന്നതെന്ന ധാരണപ്പിശക് അവസാനിപ്പിക്കണം. മിനിമം വേജസ് ആക്ട് നടപ്പിലാക്കണം.
യൂനിയന്‍ അനുവദിക്കില്ല എന്ന നിലപാടിനെ ശക്തമായി നേരിടണം. കേരളത്തിലെ ജനങ്ങളുടെ പണമാണ് ഈ സ്ഥാപനത്തില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഈ സ്ഥാപനം പൂട്ടിയാല്‍ കേരളത്തില്ത്തന്നെയുള്ള മറ്റൊരു സ്ഥാപനത്തില്‍ ജനങ്ങള്‍ ആ പണം നിക്ഷേപിച്ചുകൊള്ളും.
അല്ലെങ്കില്‍ ആ പണമെടുത്ത് വ്യവസായനിക്ഷേപം നടത്തും. അല്ലാതെ മുത്തൂറ്റ് ബാങ്കിനുപിന്നാലെ അവരും കേരളത്തില്‍നിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് പോവില്ല. മുത്തൂറ്റ് ഗ്രൂപ് നടത്തുന്ന തൊഴിലാളിവിരുദ്ധപ്രവര്ത്തനവും അതിെൻറ ചെയര്മാന് നടത്തുന്ന ധാർഷ്ട്യപ്രഖ്യാപനവും കേരളജനതയോടുള്ള വെല്ലുവിളിയാണ്. ഈ സ്ഥാപനത്തിെൻറ തൊഴിലാളിവിരുദ്ധതയെ സര്‍ക്കാര്‍ ശക്തമായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
‘സമരം ശക്തമാക്കും’
കൊച്ചി: ശമ്പള വർധനയും തൊഴിൽമന്ത്രിയുടെ സാന്നിധ്യത്തിൽ ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ മുത്തൂറ്റ് ഫിനാൻസിെൻറ 11 റീജ്യനുകളിലെ 611 ശാഖകളിലും മേഖല സോണൽ ഒാഫിസുകളിലും സമരം ശക്തമാക്കാൻ ജീവനക്കാരുടെ തീരുമാനം.
33 ദിവസമായി പണിമുടക്ക് തുടരുകയാണ്. മേഖല ഓഫിസുകളിലേക്കും പ്രധാന ശാഖകളിലേക്കും ബഹുജന മാർച്ചും പൊതുയോഗങ്ങളും നടത്തിവരുകയാണ്. ശനിയാഴ്ച 20ഓളം കേന്ദ്രങ്ങളിൽ പരിപാടികൾ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
