Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊഴിലാളി സമരം ന്യായം; പ്രകോപനമുണ്ടാക്കിയത് മുത്തൂറ്റ് -തൊഴിൽ മന്ത്രി

text_fields
bookmark_border
tp-ramakrishnan
cancel

തിരുവനന്തപുരം: മുത്തൂറ്റ്​ ഫിനാൻസ്​ എം.ഡി ജോർജ്​ അലക്​സാണ്ടറിന്​ നേരെ കല്ലേറുണ്ടായ സംഭവത്തെ അപലപിച്ച് തൊഴി ൽ മന്ത്രി ടി.പി രാമകൃഷ്ണൻ. സംഭവം എന്താണെന്ന് പരിശോധിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മുത്തൂറ്റ് തൊഴിലാളികളുടെ സമരം ന്യായമാണ്. പ്രകോപനമുണ്ടാക്കിയത് മാനേജ്മെന്‍റാണ്. ആത്മസംയമനം പാലിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. സർക്കാറിനെ തന്നെ ഒരു മാനേജ്മെന്‍റ് വെല്ലുവിളിക്കുകയാണ്. എന്നാൽ, ഇക്കാര്യത്തെ വൈകാരികമായി എടുക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

നിക്ഷേപകർക്ക് ഒരു പ്രതിസന്ധിയും സംസ്ഥാനത്തില്ലെന്നും ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Muthoot Employees Strike TP Ramakrishnan -KeralaNews
Next Story