മുത്തൂറ്റ് സമരം: തൊഴിൽ മന്ത്രി വിളിച്ച ചർച്ച പരാജയം
text_fieldsകൊച്ചി: മുത്തൂറ്റ് ഫിനാൻസിലെ സമരവും തൊഴിൽ തർക്കവും പരിഹരിക്കാൻ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ വിളിച്ച യോഗം പര ാജയപ്പെട്ടു. സമരക്കാരെയും മാനേജ്മെൻറിനെയും ഒന്നിച്ചിരുത്തിയും ഇരുകൂട്ടരുമായി വെവ്വേറെയും മണിക്കൂറുകളോള ം ചർച്ചകൾ നടത്തിയെങ്കിലും സമവായത്തിലെത്താനായില്ല. ദിവസങ്ങൾക്കുള്ളിൽ പരിഹാരമുണ്ടാവുമെന്നും ഓണത്തിനുശേഷം വീണ്ടും ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
ഇതിനിടെ, മുത്തൂറ്റ് പ്രതിനിധിയായി എത്തിയ എം.ഡി ജോർജ് അലക്സാണ്ടർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. സമരം തുടരുമെന്നാണ് ചർച്ചക്കുശേഷവും സി.ഐ.ടി.യു നേതാക്കൾ വ്യക്തമാക്കിയത്. ചർച്ചയിൽ പല പ്രശ്നങ്ങളിലും ധാരണയിലെത്തിയെന്ന് മന്ത്രി പറഞ്ഞു. ഇരുകൂട്ടരും അനുഭാവപൂർണമായ സമീപനമാണ് സ്വീകരിച്ചത്. ദിവസങ്ങൾക്കുള്ളിൽ വീണ്ടും കൂടിയാലോചന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
സ്ഥാപനങ്ങളിൽ സമരം തുടരുന്നതിനിടെ കേരളത്തിലെ 43 ശാഖ അടച്ചുപൂട്ടുകയാണെന്ന് മുത്തൂറ്റ് അധികൃതർ വ്യക്തമാക്കി. അക്രമവും ജോലിതടസ്സങ്ങളും സൃഷ്ടിച്ച ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. വ്യവസായിക ബന്ധങ്ങളുമായി ബന്ധപ്പെട്ട സമരമല്ല നടക്കുന്നത്. ക്രമസമാധാനവുമായി ബന്ധപ്പെട്ട പ്രശ്നമാണിത്. അതുകൊണ്ട് ഇടപെടേണ്ടത് തൊഴിൽ വകുപ്പല്ല, ആഭ്യന്തര വകുപ്പാണെന്നും അവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
