Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുത്തൂറ്റ് സമരം:...

മുത്തൂറ്റ് സമരം: ശാഖകളിലെ ജോലിക്ക്​ പുറത്തുനിന്നുള്ളവരെ ഉപയോഗിക്കുന്നില്ലെന്ന്​​ ​ ഉറപ്പാക്കണം -ഹൈകോടതി

text_fields
bookmark_border
മുത്തൂറ്റ് സമരം: ശാഖകളിലെ ജോലിക്ക്​ പുറത്തുനിന്നുള്ളവരെ ഉപയോഗിക്കുന്നില്ലെന്ന്​​ ​ ഉറപ്പാക്കണം -ഹൈകോടതി
cancel

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ്​ ശാഖകളിൽ പുറത്തുനിന്നുള്ളവരെ ഉപയോഗിച്ച്​ ജോലി ചെയ്യിക്കുന്നില്ലെന്ന്​ ഉറപ് പാക്കണമെന്ന്​ ഹൈകോടതി. ഓരോ ശാഖകളിലുമുള്ള ജീവനക്കാർ മാത്രമേ അതത് ബ്രാഞ്ചുശാഖകളില്‍ ജോലിയെടുക്കുന്നുള്ളൂവ െന്ന് മാനേജ്മ​െൻറ്​ ഉറപ്പാക്കണം. സർക്കാർ നടത്തുന്ന അനുരജ്ഞന ചര്‍ച്ചകളില്‍ മാനേജ്മ​െൻറ്​ പങ്കാളിത്തം ഉറപ്പാ ക്കണമെന്നും ജസ്​റ്റിസ്​ കെ. വിനോദ്​ ചന്ദ്രൻ, ജസ്​റ്റിസ്​ വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച്​ വ്യക്​തമാ ക്കി.

നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷ​​െൻറ (സി.ഐ.ടി.യു) നേതൃത്വത്തിൽ നടക്കുന ്ന സമരത്തില്‍നിന്ന് പൊലീസ് സംരക്ഷണം തേടി പത്ത് ബ്രാഞ്ചുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയ ഹരജികളാണ് കോടതി പരി ഗണിച്ചത്. ജോലിക്ക് ഹാജരാവാന്‍ താല്‍പര്യമുള്ളവരെ തടയാൻ ശ്രമിച്ചാൽ ഇടപെട്ട് തടസ്സം നീക്കണമെന്നും കോടതി നിർദേ ശിച്ചു.
കോട്ടയത്തെ ഇല്ലിക്കല്‍, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എറണാകുളത്തെ അത്താണി, പച്ചാളം, ഇടുക്കിയിലെ വണ് ടന്‍മേട്, തൊടുപുഴ, തൊടുപുഴ മങ്ങാട്ട്കടവ്, കട്ടപ്പന എന്നീ ബ്രാഞ്ചുകളിലെ ഉദ്യോഗസ്ഥരാണ് പൊലീസ്​ സംരക്ഷണത്തിന്​ ഹരജി നൽകിയത്​. തമിഴ്നാട് അടക്കമുള്ള പ്രദേശങ്ങളില്‍നിന്ന് ആളുകളെ കൊണ്ടുവന്ന്​ മാനേജ്മ​െൻറ്​ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതായി എംപ്ലോയീസ് അസോസിയേഷന്‍ കോടതിയെ അറിയിച്ചു. ബ്രാഞ്ചുകളില്‍ തൊഴിലെടുക്കാന്‍ താല്‍പര്യമുള്ളവരെ തടയാന്‍ ഉദ്ദേശ്യമില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. തുടർന്നാണ്​ തടസ്സങ്ങളുണ്ടായാൽ നീക്കാൻ പൊലീസിന്​ കോടതി നിർദേശം നൽകിയത്​.

എന്നാൽ, മാനേജ്മ​െൻറിനെതിരെ ബ്രാഞ്ചുകള്‍ക്ക് മുന്നില്‍ സമാധാനപരമായി സമരം ചെയ്യാനുള്ള തൊഴിലാളികളുടെ അവകാശത്തെ ഇത്​ ഹനിക്കരുതെന്നും വ്യക്​തമാക്കി. സര്‍ക്കാര്‍ അനുരഞ്​ജന ചര്‍ച്ച ആരംഭിച്ചെങ്കിലും മാനേജ്മ​െൻറ്​ സഹകരിക്കുന്നില്ലെന്ന് സ്​​േറ്ററ്റ്​ അറ്റോണി കോടതിയെ അറിയിച്ചു. അനുരഞ്​ജന നടപടികള്‍ ആവശ്യപ്പെട്ട് മാനേജ്മ​െൻറ്​്​ നേരത്തേ ഹരജി നല്‍കിയിട്ടുള്ളതാണ്​. ഹരജി പരിഗണിച്ച കോടതി ചർച്ചക്ക്​ നിര്‍ദേശിച്ചിട്ടുള്ളതാണെന്നും സർക്കാർ വ്യക്​തമാക്കി. ചര്‍ച്ചകളില്‍ മാനേജ്മ​െൻറ്​ പങ്കാളിത്തം ഉറപ്പാക്കണമെന്ന് വ്യക്​തമാക്കിയ കോടതി തുടർന്ന്​ എല്ലാ ഹരജികളും 25ന് പരിഗണിക്കാനായി മാറ്റി.


മുത്തൂറ്റിനെ കേരളത്തിൽനിന്ന്​ ഒാടിക്കാൻ ശ്രമം -ജോർജ്​ മുത്തൂറ്റ്​

തിരുവനന്തപുരം: തങ്ങളുടെ കമ്പനിയെ കേരളത്തിൽനിന്ന് ഓടിക്കാനാണ് ശ്രമമെന്നും അനിവാര്യ​െമങ്കിൽ സംസ്​ഥാനത്തെ എല്ലാ ശാഖകളും പൂട്ടുമെന്നും മൂത്തൂറ്റ് ഗ്രൂപ്​ ചെയര്‍മാന്‍ എം.ജി. ജോർജ്​ മുത്തൂറ്റ്. തൊഴിലാളികളുടെ പിന്തുണയില്ലാത്ത യൂനിയനുകളെ അംഗീകരിക്കാനാവില്ല. സർക്കാർ സംരക്ഷണം നൽകുന്നില്ലെന്നും പൊലീസ് നോക്കുകുത്തിയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

രണ്ടര വര്‍ഷമായി സി.ഐ.ടി.യുവി​​െൻറ നേതൃത്വത്തില്‍ എട്ട് സമരങ്ങൾ നടന്നു. 300 ഓളം ജീവനക്കാര്‍ മാത്രമാണ് ഈ യൂനിയനില്‍ അംഗങ്ങൾ. സ്ഥാപനത്തിലെ 20 ശതമാനം ജീവനക്കാര്‍ അംഗങ്ങളാണെങ്കിലേ യൂനിയന് നിയമപ്രകാരം അംഗീകാരം കിട്ടൂ. മൂത്തൂറ്റ് ഗ്രൂപ്പിന് ഇന്ത്യയിലാകെ 35,000 ത്തോളം ജീവനക്കാരുണ്ട്​. ഇതില്‍ 7000 പേരെങ്കിലും യൂനിയനില്‍ അംഗങ്ങളാവണം. നിലവിലെ നിയമപ്രകാരമുള്ള ശമ്പളം എല്ലാ ജീവനക്കാര്‍ക്കും നല്‍കുന്നുണ്ട്. അത് കിട്ടാത്തവരുണ്ടെങ്കില്‍ പേര് നല്‍കിയാല്‍ നടപടിയെടുക്കുമെന്ന്​ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ അറിയിച്ചിരുന്നു. കോടതി സ്‌റ്റേ ചെയ്ത നിയമപ്രകാരം മിനിമം വേതനം നല്‍കാന്‍ കഴിയില്ല. സി.ഐ.ടി.യു മുന്നോട്ടു​െവച്ച ആവശ്യങ്ങളെല്ലാം അഗീകരിച്ചതാണ്.

ജീവനക്കാരെ ആക്രമിച്ചും തല്ലിയും അടപ്പിക്കുന്ന ശാഖകളൊന്നും ബലപ്രയോഗത്തിലൂടെ തുറക്കാനാവില്ല. അവയെല്ലാം അടച്ചുപൂട്ടുകയേ നിവൃത്തിയുള്ളൂ. ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ളപ്പോൾ പണയസാധനങ്ങള്‍ തിരികെ നല്‍കാന്‍ സി.ആര്‍.പി.എഫി​​െൻറ സഹായത്തിനായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.


മുത്തൂറ്റ്​ സമരം: തൊഴിലാളി യൂനിയനുകളുടെ സംയുക്​തയോഗം വിളിച്ച്​ സി.​െഎ.ടി.യു
തിരുവനന്തപുരം: മുത്തൂറ്റ്​ ഫിനാൻസിലെ ജീവനക്കാർ നടത്തുന്ന സമരം ഒത്തുതീർപ്പില്ലാതെ നീളുന്ന സാഹചര്യത്തിൽ ഭാവി പരിപാടി ആലോചിക്കാൻ സി.​െഎ.ടി.യു സംസ്ഥാനത്തെ തൊഴിലാളി യൂനിയനുകളുടെ സംയുക്​തയോഗം വിളിക്കുന്നു. സെപ്​റ്റംബർ 21ന്​ എറണാകുളത്താണ്​ യോഗം.

സംഘടന അവകാശപ്രകാരം രൂപംകൊണ്ട തൊഴിലാളി യൂനിയനെ പ്രധാനമന്ത്രി പറഞ്ഞാലും അംഗീകരിക്കില്ലെന്ന്​ പറയുന്ന മുത്തൂോറ്റ്​ ഫിനാൻസ്​ മുതലാളിക്ക്​ മുന്നിൽ കീഴടങ്ങാൻ ഒരു തൊഴിലാളി ​പ്രസ്ഥാനത്തിനും സാധ്യമല്ലെന്ന്​ സി.​െഎ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം പ്രസ്​താവിച്ചു. ജീവനക്കാർ നടത്തിവരുന്ന പണിമുടക്ക്​ ഒത്തുതീർക്കാൻ തൊഴിൽമന്ത്രി വിളിച്ച അനുരഞ്​ജന ചർച്ച മാനേജ്​മ​െൻറി​​െൻറ ധിക്കാര നിലപാട്​ കാരണമാണ്​ അലസിപ്പിരിഞ്ഞത്​. ഇത്​ സർക്കാറിനെ വെല്ലുവിളിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsMuthoot Employees Strike
News Summary - Muthoot Employees strike High Court -Kerala News
Next Story