Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുത്തങ്ങ; ജോഗിയുടെ മരണത്തിൽ അന്വേഷണം വേണം -സി.കെ. ജാനു

text_fields
bookmark_border
ബാക്കിയുള്ള കേസുകൾ റദ്ദാക്കണം
മുത്തങ്ങ; ജോഗിയുടെ മരണത്തിൽ അന്വേഷണം വേണം -സി.കെ. ജാനു
cancel

കൽപറ്റ: മുത്തങ്ങ ഭൂസമരത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ആദിവാസി ജോഗിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ഭൂസമര നായികയും ആദിവാസി ഗോത്രമഹാസഭ പ്രസിഡന്റുമായ സി.കെ. ജാനു ആവശ്യപ്പെട്ടു. ഭൂസമരത്തിനിടെ ആദിവാസികളെ ബലപ്രയോഗത്തിലൂടെ കുടിയിറക്കുന്നതിനിടയിലും തുടർന്നുമുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളിലും സമഗ്ര അന്വേഷണം നടത്തണം. ശേഷിക്കുന്ന കേസ് റദ്ദു ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസുകാരൻ കെ.വി. വിനോദും ജോഗിയും ഒരേ സ്‌ഥലത്താണ് മരണപ്പെട്ടത്. പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ കോടി ശിക്ഷ വിധിച്ചു. എന്നാൽ, ജോഗിയുടെ മരണത്തിൽ എഫ്.ഐ.ആർ ഇടുകയല്ലാതെ അന്വേഷണങ്ങളുണ്ടായില്ല. ഇതു വിവേചനമാണ്. സാധാരണ സമരങ്ങളെ നേരിടുന്നതിലും വ്യത്യസ്‌തമായ പൊലീസ് നടപടിയാണ് അന്നു മുത്തങ്ങയിലുണ്ടായത്. ജോഗി വെടികൊണ്ടാണു കൊല്ലപ്പെടുന്നത്. എന്നിട്ടും ജോഗിയുടെ മരണത്തിൽ എഫ്‌.ഐ.ആർ മാത്രമാണുള്ളത്. ജോഗിയുടെ മരണത്തെകുറിച്ച് മനുഷ്യാവകാശ കമീഷൻ പോലുള്ള ഏജൻസികൾക്ക് അന്വേഷണം നടത്താമെന്ന് ഹൈകോടതി നിർദേശമുണ്ടായിട്ടും തുടർനടപടികളുണ്ടായില്ല. സമരവുമായി ബന്ധപ്പെട്ട് അതിക്രമങ്ങൾക്ക് ഇരയായി മരിച്ച ആദിവാസികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം. 1975ലെ ആദിവാസി ഭൂനിയമവും 2006ലെ വനാവകാശ നിയമവും 2001ലെ കുടിൽകെട്ടി സമരത്തിൽ അന്നത്തെ സർക്കാറുമായുണ്ടാക്കിയ കരാറും ഉടൻ നടപ്പാക്കണമെന്നും ജാനു ആവശ്യപ്പെട്ടു. ആദിവാസി ഗോത്രമഹാസഭ സെക്രട്ടറി ബാബു കാര്യമ്പാടി, ട്രഷറർ ദേവി ചക്കിണി, ബിജു കാക്കത്തോട് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - മുത്തങ്ങ; ജോഗിയുടെ മരണത്തിൽ അന്വേഷണം വേണം -സി.കെ. ജാനു
Next Story