Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദ്യഭാര്യ അറിഞ്ഞതോടെ വിവാഹമോചനം നടത്തിയെന്ന്​ യുവതി; പുലാമന്തോള്‍ സ്വദേശിക്കെതിരെ മുത്തലാഖ് കേസ്​

text_fields
bookmark_border
ആദ്യഭാര്യ അറിഞ്ഞതോടെ വിവാഹമോചനം നടത്തിയെന്ന്​ യുവതി; പുലാമന്തോള്‍ സ്വദേശിക്കെതിരെ മുത്തലാഖ് കേസ്​
cancel

കൊളത്തൂർ (മലപ്പുറം): രണ്ടാം വിവാഹം ആദ്യഭാര്യ അറിഞ്ഞതോടെ മൂന്നുതവണ തലാഖ്​ ചൊല്ലി വിവാഹമോചനം നടത്തിയെന്ന യുവതിയുടെ പരാതിയിൽ മുത്തലാഖ് നിരോധന നിയമപ്രകാരം കേസെടുത്തു. മുത്തലാഖ് കുറ്റകരമാക്കുന്ന കേന്ദ്രനിയമം പാര്‍ലമെൻറ് പാസാക്കിയശേഷം കേരളത്തിലെ ആദ്യ കേസാണ്​ മലപ്പുറം കൊളത്തൂരിൽ, പുലാമന്തോള്‍ വടക്കന്‍ പാലൂര്‍ സ്വദേശിക്കെതിരെ രജിസ്​റ്റര്‍ ചെയ്തത്​.

വിവാഹം കഴിഞ്ഞ് അഞ്ചാം നാള്‍ ഭര്‍ത്താവ് ഫോണിലൂടെ മൂന്നു തലാഖ് ചൊല്ലി വിവാഹമോചനം നടത്തിയെന്നാണ്​​ യുവതിയുടെ പരാതി​. ഭാര്യയും രണ്ടു കുട്ടികളുമുള്ളയാൾക്കെതിരെ 30കാരിയാണ് പരാതി നല്‍കിയത്. മുത്തലാഖ് നിരോധന നിയമപ്രകാരം സെക്​ഷന്‍ മൂന്ന്, നാല് വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. നവംബര്‍ 17നായിരുന്നു സംഭവം.

യുവാവ് തന്നെ നിരന്തരം ഫോണിൽ വിളിച്ചാണ് വിവാഹത്തിന് നിർബന്ധിച്ചതെന്ന് യുവതി പറയുന്നു. ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നും നിര്‍ധനകുടുംബത്തിലെ യുവതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് വിവാഹാലോചനയുമായെത്തി രക്ഷിതാക്കളുടെ സമ്മതത്തോടെ വിവാഹം നടത്തുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.




Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story