Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുതലപ്പൊഴി: സമര സംഗമം സംഘാടക സമിതി രൂപീകരിച്ചു

text_fields
bookmark_border
welfare party
cancel

പെരുമാതുറ: 'ദുരന്തങ്ങൾക്ക് അറുതി വരുത്താൻ മുതലപ്പൊഴിയിൽ ഇനിയുമെത്രപേർ മരിക്കണം' എന്ന തലക്കെട്ടിൽ ജൂൺ 21 ന് പെരുമാതുറ മുതലപ്പൊഴിയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന സമരസംഗമത്തിൻ്റെ സംഘാടക സമിതി രൂപീകരിച്ചു. മാടൻവിളയിൽ വെച്ചു നടന്ന യോഗത്തിൽ വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻ്റ് അഷ്റഫ് കല്ലറയെ ചെയർമാനായും പാർട്ടി ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് അനസ് എം. ബഷീറിനെ കൺവീനറായും ചുമതലപ്പെടുത്തി.

വിവിധ വകുപ്പ് കൺവീനർമാരായി എൻ. എം അൻസാരി (പ്രതിനിധി), മുഹമ്മദ് ജാസിൻ (പ്രചരണം), സെയ്ഫുദ്ദീൻ പരുത്തിക്കുഴി (പി.ആർ), ഷാഹിദ ഹാറൂൺ (സോഷ്യൽ മീഡിയ), അനസ് എം (മീഡിയ), എം എം ബഷീർ (സ്റ്റേജ് ആൻ്റ് സൗണ്ട്) എന്നിവരെ യോഗത്തിൽ തീരുമാനിച്ചു.

വെൽഫെയർ പാർട്ടി സംസ്ഥാന സമരവകുപ്പ് കമ്മിറ്റി അംഗം കെ.കെ ഷാജഹാൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ല നേതാക്കളായ മധു കല്ലറ, എം.കെ ഷാജഹാൻ, ബിലാൽ വള്ളക്കടവ്, സൈഫുദ്ധീൻ പരുത്തിക്കുഴി, ഷാഹിദ ഹാറൂൺ എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Muthalappozhi protest organize committee
Next Story