Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമസ്റ്ററിങ്: ‘മാധ്യമം’...

മസ്റ്ററിങ്: ‘മാധ്യമം’ വാർത്ത സഭയിൽ സ്ഥിരീകരിച്ച്​ മന്ത്രി

text_fields
bookmark_border
മസ്റ്ററിങ്: ‘മാധ്യമം’ വാർത്ത സഭയിൽ സ്ഥിരീകരിച്ച്​ മന്ത്രി
cancel

തിരുവനന്തപുരം: മാർച്ച് 31നകം മസ്റ്ററിങ്​ നടത്താത്ത മുൻഗണന കാർഡ് അംഗങ്ങളെ ഭക്ഷ്യധാന്യ വിഹിതത്തിന് യോഗ്യരായവരുടെ പട്ടികയിൽനിന്ന് ഒഴിവാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതായി മന്ത്രി ജി.ആർ. അനിൽ. ഇതുസംബന്ധിച്ച്​ ‘മാധ്യമം’ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്ത സ്ഥിരീകരിക്കുന്ന മറുപടിയാണ് ഡി.കെ. മുരളിയുടെ സബ്​മിഷന്​​ മന്ത്രി നൽകിയത്​.

യോഗ്യരായവരുടെ പട്ടികയിൽനിന്ന്​ ഒഴിവാകുന്ന സാഹചര്യമൊഴിവാക്കാൻ തൊഴിൽ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കേരളത്തിന് പുറത്ത് താമസിക്കുന്നവരെ എൻ.ആർ.കെ സ്റ്റാറ്റസ് നൽകി കാർഡിൽ നിലനിർത്തും.

ഇവർക്ക് മസ്റ്ററിങ്​ നടത്തിയ ശേഷം റേഷൻ ലഭ്യമാവും. ഇതുവരെ 95.83 ശതമാനം മുൻഗണന കാർഡംഗങ്ങൾ മസ്റ്ററിങ്​ നടത്തി. റേഷൻ കടകളിൽ മസ്റ്ററിങ്ങിന് സൗകര്യമുണ്ട്. കിടപ്പു രോഗികളുടെ മസ്റ്ററിങ്ങിന് ഉദ്യോഗസ്ഥർ വീടുകളിലെത്തും. ഇ-പോസ് മെഷീനിലൂടെ മസ്റ്ററിങ്​ സാധ്യമായില്ലെങ്കിൽ ഐറിസ് സ്കാനറുണ്ട്. മേരാ കെ.വൈ.സി ആപ് വഴിയും മസ്റ്ററിങ്​ നടത്താം. ബോധപൂർവം മസ്റ്ററിങ്​ നടത്താത്തതിന്റെ കാരണം സർക്കാർ പരിശോധിക്കുന്നുണ്ട്. മസ്റ്ററിങ്​ നടത്തിയില്ലെങ്കിൽ 1,54,80,040 മുൻഗണന അംഗങ്ങളിൽ കേന്ദ്രം വെട്ടിക്കുറവ് വരുത്താനിടയുണ്ട്. അതിനാൽ പരമാവധി പേർക്ക് മസ്റ്ററിങ്​ നടത്താനാണ് ശ്രമമെന്നും അർഹരായ ഒരാൾക്കുപോലും റേഷൻ നിഷേധിക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam dailymustering
News Summary - Mustering: Minister confirms Madhyamam news in the House
Next Story