Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംഭാവന...

സംഭാവന തിരിച്ചുനൽകാത്തതിന് മു​സ്​​ലി​യാ​രെ തട്ടിക്കൊണ്ടുപോയി തടവിലിട്ടു മർദ്ദിച്ചു

text_fields
bookmark_border
സംഭാവന തിരിച്ചുനൽകാത്തതിന് മു​സ്​​ലി​യാ​രെ തട്ടിക്കൊണ്ടുപോയി തടവിലിട്ടു മർദ്ദിച്ചു
cancel

പ​ട്ടാ​മ്പി: സം​ഭാ​വ​ന ന​ൽ​കി​യ പ​ണം തി​രി​ച്ചു​കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​യി ത​ട​വി​ൽ പാ​ർ​പ്പി​ച്ച്​ മ​ർ​ദി​ച്ച​തി​ന്​ അ​ഞ്ചു പേ​ർ​ക്കെ​തി​രെ പ​ട്ടാ​മ്പി പൊ​ലീ​സ് കേ​സെ​ടു​ത്തു. പ​ട്ടാ​മ്പി കാ​ര​ക്കാ​ട് ചേ​രി​ക്ക​ല്ലി​ന്മേ​ൽ മു​ഹ​മ്മ​ദ് ഫൈ​സ​ൽ മു​സ്​​ലി​യാ​രു​ടെ പ​രാ​തി​യി​ൽ പ​ട്ടാ​മ്പി ശ​ങ്ക​ര​മം​ഗ​ലം സ​ഹ​ദ്, തി​രു​വേ​ഗ​പ്പു​റ കു​റു​പ്പം പ​ള്ളി​യാ​ലി​ൽ ഹം​സ, കു​റു​പ്പം പ​ള്ളി​യാ​ലി​ൽ അ​ലി, ക​റു​ക​പു​ത്തൂ​ർ സ​ലാം, കൂ​നം​മൂ​ച്ചി നൗ​ഷാ​ദ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്.

പ​രാ​തി​ക്കാ​ര​ൻ പ്ര​സി​ഡ​ൻ​റാ​യ ആ​റ​ങ്ങോ​ട്ടു​ക​ര ത​ളി ജ​ലാ​ലി​യ ട്ര​സ്​​റ്റി​ലേ​ക്ക് ഒ​ന്നാം പ്ര​തി 50,000 രൂ​പ സം​ഭാ​വ​ന ന​ൽ​കി​യി​രു​ന്നു. ഇ​ത് തി​രി​ച്ചു ചോ​ദി​ച്ച​പ്പോ​ൾ കൊ​ടു​ക്കാ​ത്ത വി​രോ​ധ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ത്തു​നി​ന്ന് കാ​ർ ഓ​ടി​ച്ചു​വ​രി​ക​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് ഫൈ​സ​ൽ മു​സ്​​ലി​യാ​രെ ശ​ങ്ക​ര​മം​ഗ​ല​ത്തു വെ​ച്ച് ത​ട​ഞ്ഞ്​ കാ​റി​ൽ നി​ന്ന് വ​ലി​ച്ചി​റ​ക്കി മ​ർ​ദി​ക്കു​ക​യും ചെ​മ്മ​ല​ശ്ശേ​രി​യി​ലു​ള്ള ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ കൊ​ണ്ടു​പോ​യി ത​ട​വി​ലാ​ക്കി ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് മ​ർ​ദി​ക്കു​ക​യും കൈ​യി​ലു​ണ്ടാ​യി​രു​ന്ന 25,000 രൂ​പ പി​ടി​ച്ചെ​ടു​ത്ത് കാ​ര​ക്കാ​ട് വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി വി​ട്ടെ​ന്നു​മാ​ണ് പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidnapbeatendonationrefundimprison
Next Story