ക്രിസ്ത്യൻ പള്ളിയിൽ മുസ്ലിംകൾക്ക് നമസ്കാരം
text_fieldsതൃക്കൈപ്പറ്റ യാക്കോബായ സുറിയാനി പള്ളിയിൽ മുസ്ലിംകൾ നമസ്കരിക്കുന്നു
കൽപറ്റ: ഇസ്ലാം മത വിശ്വാസികൾക്ക് നമസ്കരിക്കാൻ ഇടമൊരുക്കി തൃക്കൈപ്പറ്റ യാക്കോബായ സുറിയാനി പള്ളി. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടനത്തിനായി തൃക്കൈപ്പറ്റയിൽ നിരവധിപേരാണ് എത്തിയത്.
ഇവർക്ക് നമസ്കരിക്കാനും നോമ്പുതുറക്കാനുമുള്ള സൗകര്യമാണ് തൃക്കൈപ്പറ്റ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽതന്നെ അധികൃതർ ഒരുക്കിയത്.
ഭവന പദ്ധതി ഉദ്ഘാടനത്തിനായി ആയിരങ്ങളാണ് എത്തിയത്. ഇതോടെ പദ്ധതി പ്രദേശത്ത് പ്രാർഥനക്ക് ഒരുക്കിയിരുന്ന സൗകര്യങ്ങൾ തികയാതെയായി. ആളുകൾ പ്രയാസപ്പെടുന്നത് തിരിച്ചറിഞ്ഞാണ് പള്ളി അധികൃതർ പ്രാർഥനക്ക് മുസ്ലിംകളെ ദേവാലയത്തിലേക്ക് ക്ഷണിച്ചത്. നിരവധി പേരാണ് ഇവിടെയെത്തി നമസ്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

