Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ​ല​പ്പു​ഴയിൽ കോവിഡ്​...

ആ​ല​പ്പു​ഴയിൽ കോവിഡ്​ ബാധിച്ച്​ മരിച്ച വ​യോധികയുടെ അന്ത്യകർമം ഹൈ​ന്ദ​വ ആ​ചാ​ര​പ്ര​കാ​രം നിർവഹിച്ച്​ മുസ്​ലിം യുവാക്കൾ

text_fields
bookmark_border
ആ​ല​പ്പു​ഴയിൽ കോവിഡ്​ ബാധിച്ച്​ മരിച്ച വ​യോധികയുടെ അന്ത്യകർമം ഹൈ​ന്ദ​വ ആ​ചാ​ര​പ്ര​കാ​രം നിർവഹിച്ച്​ മുസ്​ലിം യുവാക്കൾ
cancel

ആ​ല​പ്പു​ഴ: കോ​വി​ഡ് ബാ​ധി​ച്ചു​മ​രി​ച്ച വ​യോ​ധി​ക​യു​ടെ ഹൈ​ന്ദ​വ ആ​ചാ​ര​പ്ര​കാ​ര​മു​ള്ള അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി മു​സ്​​ലിം യു​വാ​ക്ക​ൾ. ക​ടു​ത്ത പ്ര​മേ​ഹ​ത്തെ തു​ട​ർ​ന്ന്​ മാ​വേ​ലി​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മാ​വേ​ലി​ക്ക​ര കൊ​ച്ചാ​ർ​കാ​വ് ന​ന്ദ​ന​ത്തി​ൽ പ​രേ​ത​നാ​യ വേ​ല​പ്പ​െൻറ ഭാ​ര്യ ശാ​ന്ത​മ്മ (82)യു​ടെ മൃ​ത​ദേ​ഹ​മാ​ണ്​ സം​സ്​​ക​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്കാ​ണ്​ ശാ​ന്ത​മ്മ മ​രി​ച്ച​ത്.

ഐ.​സി.​യു​വി​ൽ ഉ​ണ്ടാ​യി​രു​ന്ന രോ​ഗി കോ​വി​ഡി​നെ തു​ട​ന്ന്​ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പോ​സി​റ്റി​വാ​ണെ​ന്ന്​ തെ​ളി​ഞ്ഞ​ത്. മ​ക​ൻ ബി​നു ബ​ഹ്​​റൈ​നി​ൽ പെ​ട്രോ​ഫാ​ക്​​ട്​​ ക​മ്പ​നി​യി​ൽ ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ ഇ​ൻ​സ്​​പെ​ക്​​ട​റാ​ണ്. പെ​ൺ​മ​ക്ക​ളാ​യ ശൈ​ല​ജ​യെ തൃ​ശൂ​രി​ലേ​ക്കും മോ​ളി​യെ പ​ന്ത​ളം പു​ന്ന​യി​ലേ​ക്കു​മാ​ണ്​ വി​വാ​ഹം ചെ​യ്​​തി​രി​ക്കു​ന്ന​ത്. നാ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​രു​മ​ക​ൾ ഷീ​ബ​യും ഹോം ​ന​ഴ്​​സും ശാ​ന്ത​മ്മ കോ​വി​ഡ്​ പോ​സി​റ്റി​വ്​ ആ​യ​തോ​ടെ​ ക്വാ​റ​ൻ​റീ​നി​ലാ​യി. പ​രി​മി​തി​ക​ൾ ബോ​ധ്യ​പ്പെ​ട്ട കു​ടും​ബം സ​മ​സ്ത കേ​ര​ള സു​ന്നി സ്​​റ്റു​ഡ​ൻ​റ്​​സ് ഫെ​ഡ​റേ​ഷ​​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഫെ​ഡ​റേ​ഷ​െൻറ സേ​വ​ന​വി​ഭാ​ഗ​മാ​യ വി​ഖാ​യ​യു​ടെ വ​ള​ൻ​റി​യ​ർ​മാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന്​ ഏ​റ്റു​വാ​ങ്ങി​യ മൃ​ത​ദേ​ഹം ആം​ബു​ല​ൻ​സി​ൽ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യു​ടെ വ​ലി​യ ചു​ടു​കാ​ട് ശ്​​മ​ശാ​ന​ത്തി​ൽ എ​ത്തി​ച്ചു. മു​ൻ എം.​എ​ൽ.​എ​യും കോ​ൺ​ഗ്ര​സ്​ നേ​താ​വു​മാ​യ എം. ​മു​ര​ളി അ​റി​യി​ച്ച​ത​നു​സ​രി​ച്ച്​ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ എ​ല്ലാം ഒ​രു​ക്കി​യി​രു​ന്നു. അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ ചെ​യ്ത എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​രാ​യ ഹാ​ഷിം വ​ണ്ടാ​നം, മാ​ഹീ​ൻ മ​ണ്ണ​ഞ്ചേ​രി, ഇ​ല​യി​ൽ അ​ഹ്‌​മ​ദ്‌ ഷാ​രി​ഖ് എ​ന്നി​വ​രെ സ​ഹാ​യി​ക്കാ​ൻ അ​ദ്ദേ​ഹ​വു​മെ​ത്തി.

വെ​ള്ളി​യാ​ഴ്ച രാ​ത്രി മാ​ന്നാ​റി​ൽ കോ​വി​ഡ് ബാ​ധി​ച്ച​യാ​ളെ ഖ​ബ​റ​ട​ക്കി പു​ല​ർ​ച്ച തി​രി​ച്ചെ​ത്തി​യ വി​ഖാ​യ സ്​​റ്റേ​റ്റ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ കൂ​ടി​യാ​യ ഇ​ല​യി​ൽ അ​ഹ​മ്മ​ദ് ഷാ​രി​ഖി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ശാ​ന്ത​മ്മ​യു​ടെ അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ​ക്ക്​ ഇ​റ​ങ്ങി​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:skssfsamastha EKCovid kerala
Next Story