‘അഷ്റഫ് പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നത് കള്ളപ്രചാരണം’ -മംഗളൂരുവിൽ സംഘ്പരിവാറുകാർ തല്ലിക്കൊന്ന മലയാളിയുടെ വീട് സന്ദർശിച്ച് യൂത്ത് ലീഗ് ദേശീയ നേതൃത്വം
text_fieldsമംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അഷ്‌റഫിന്റെ പുൽപള്ളിയിലെ വസതിയിൽ മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈർ, യൂത്ത് ലീഗ് ദേശീയ നേതാക്കളായ അഡ്വ. ഫൈസൽ ബാബു, ടി.പി. അഷ്‌റഫലി, സി.കെ. ശാക്കിർ, മുഫീദ തസ്‌നി, സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ തുടങ്ങിയവർ
പുൽപ്പള്ളി: മംഗളൂരുവിൽ സംഘ്പരിവാറുകാർ ക്രൂരമായി തല്ലിക്കൊന്ന വയനാട് പുൽപള്ളിയിലെ അഷ്‌റഫിന്റെ വസതി മുസ്‌ലിം യൂത്ത് ലീഗ് ദേശീയ നേതൃസംഘം സന്ദർശിച്ചു. അഷ്‌റഫിന്റെ പിതാവ് കുഞ്ഞീതു, മാതാവ് റൂഖിയ്യ, സഹോദരൻ ഹമീദ് എന്നിവരുമായി സംസാരിച്ച നേതാക്കൾ, കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുംവരെയുള്ള നിയമപോരാട്ടത്തിന് കുടുംബത്തിനൊപ്പം നിലകൊള്ളുമെന്ന് ഉറപ്പ് നൽകി.
മാനസിക അസ്വസ്ഥത നേരിടുന്ന അഷ്‌റഫിനെ വർഗീയത തലക്ക് പിടിച്ചവർ സംഘം ചേർന്ന് ആക്രമിക്കുകയും കൊല്ലപ്പെട്ടപ്പോൾ പാക് അനുകൂല മുദ്രാവാക്യം വിളിച്ചതായി കള്ളം പ്രചരിപ്പിക്കുകയും ചെയ്തതാണ്. സാക്ഷി മൊഴികളും പൊലീസ് റിപ്പോർട്ടും സംഘി ഭീകരരുടേത് കള്ളപ്രചാരണമാണെന്ന് വ്യക്തമാക്കുന്നുണ്ട്. സത്യസന്ധമായ അന്വേഷണത്തിലൂടെ ഇരുപതോളം പ്രതികളെ അറസ്റ്റ് ചെയ്ത കർണാടക സർക്കാർ അന്വേഷണം വഴി തിരിച്ചു വിടാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതും പ്രശംസനീയമാണെന്ന് യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.
മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈർ, യൂത്ത് ലീഗ് ദേശീയ നേതാക്കളായ അഡ്വ. ഫൈസൽ ബാബു, ടി.പി. അഷ്‌റഫലി, സി.കെ. ശാക്കിർ, മുഫീദ തസ്‌നി, സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ, വയനാട് ജില്ല പ്രസിഡന്റ് എം.പി. നവാസ്, സെക്രട്ടറി സി.എച്ച്. ഫസൽ എന്നിവരാണ് യൂത്ത് ലീഗ് നേതൃസംഘത്തിലുണ്ടായിരുന്നത്. മുസ്‍ലിം ലീഗ് ജില്ല സെക്രട്ടറി പി.പി. അയൂബ്, മണ്ഡലം ലീഗ് പ്രസിഡൻ്റ് എം.എ. അസൈനാർ, പുൽപ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എസ്. ദിലീപ് കുമാർ, ഷബീർ അഹമ്മദ്, സമദ് കണ്ണിയൻ, സി.കെ. മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാട്ടി ഗഫൂർ, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് അബൂബക്കർ മക്തൂമി, ബീരാൻ പുൽപള്ളി, റിയാസ് കല്ലുവയൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ സുമ ബിനീഷ്, സജിൻലാൽ തുടങ്ങിയവരും യൂത്ത് ലീഗ് ദേശീയ നേതാക്കൾക്കൊപ്പം അഷ്‌റഫിന്റെ വസതിയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

