ഗെയിൽ സമരത്തിനുപിന്നില്‍ മുസ്ലിം തീവ്രവാദികൾ -എ.വിജയരാഘവന്
text_fieldsമലപ്പുറം: ഗെയിൽ വാതക പൈപ്ലൈന് സ്ഥാപിക്കുന്നതിനെതിരായ സമരത്തിനു പിന്നില്‍ മുസ്ലിം തീവ്രവാദികളാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ. വിജയരാഘവൻ. ജില്ലയില്‍ വിജയിച്ച എസ്.എഫ്.ഐ യൂനിയന്‍ ഭാരവാഹികള്‍ക്ക് നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിം തീവ്രവാദ സംഘടനകളാണ് സമരത്തിന് പിന്നിൽ. എൽ.ഡി.എഫ് സര്‍ക്കാറിെൻറ വികസന പ്രവര്‍ത്തനം തടയാനാണ് ഇവര്‍ സമരം ചെയ്യുന്നത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിക്കുന്നത്. മലപ്പുറത്ത് വര്‍ഗീയ പ്രസ്ഥാനങ്ങളുടെ കൂടെയാണ് മുസ്ലിം ലീഗുള്ളത്.
ജില്ല വിഭജിക്കണമെന്നടക്കമുള്ള ആപത്കരമായ രാഷ്ട്രീയ നിലപാടുകളെ ലീഗ് പ്രോത്സാഹിപ്പിക്കുന്നു. പുരോഗമനത്തിെൻറ നാമ്പ് നുള്ളിക്കളയുക എന്നതാണ് ലീഗ് ലക്ഷ്യമിടുന്നത്. കാമ്പസുകളില്‍ മുസ്ലിം തീവ്രവാദത്തിന് വളരാനുള്ള മണ്ണൊരുക്കുകയാണ് ലീഗും എം.എസ്.എഫും ചെയ്യുന്നതെന്നും വിജയരാഘവൻ പറഞ്ഞു.
