Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ്​ലിം സംവരണ ശതമാനം...

മുസ്​ലിം സംവരണ ശതമാനം കുറയില്ല; പി.എസ്​.സിയുടെ ഉപദേശം തേടി -മന്ത്രി

text_fields
bookmark_border
r bindu
cancel

തിരുവനന്തപുരം: പി.എസ്​.സി നിയമനങ്ങളിൽ ഭിന്നശേഷി സംവരണ ടേൺ നിശ്ചയിച്ചപ്പോൾ മുസ്​ലിം വിഭാഗത്തിന്​ രണ്ട്​ ടേണുകൾ നഷ്ടപ്പെട്ട്​ സംവരണ നഷ്ടം വരുന്ന പ്രശ്നത്തിൽ പി.എസ്.സിയുടെ ഉപദേശം തേടിയതായി​ മന്ത്രി ഡോ. ആർ. ബിന്ദു. നിയമസഭയിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സബ്​മിഷന്​ മറുപടി നൽകുകയായിരുന്നു മന്ത്രി.

പി.എസ്.സി നിയമനങ്ങളിൽ സംവരണത്തിൽ കുറവു വരാത്ത രീതിയിൽ മാത്രമേ ഭിന്നശേഷി സംവരണം നടപ്പാക്കൂ എന്നതാണ് സർക്കാർ നയം​. ഇക്കാര്യത്തിൽ ആശങ്ക വേണ്ട. നാലു ശതമാനം ഭിന്നശേഷി സംവരണം ഔട്ട്​ ഓഫ്​ ടേൺ ആയാണ് നടപ്പാക്കുന്നത്. സുപ്രീംകോടതി വിധിപ്രകാരം ഇൻ ടേൺ ആയി നടപ്പാക്കണം. ഇതിന് കേരള സ്റ്റേറ്റ് ആൻഡ്​​ സബോർഡിനേറ്റ് സർവിസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തണം. ഇക്കാര്യം പി.എസ്.സി സർക്കാറിനെ അറിയിച്ചിട്ടുണ്ട്.

ഇൻ ടേൺ ആയി ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ ചട്ടഭേദഗതി പ്രാബല്യത്തിൽ വരും. ഇതു​ നിലവിൽ വന്നാൽ എക്സിക്യുട്ടിവ് ഉത്തരവിന് പ്രസക്തിയുണ്ടാകി​ല്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മുസ്​ലിം സംവരണത്തിന്‍റെ രണ്ട്​ ടേൺ ഭിന്നശേഷി സംവരണത്തിന്​ നീക്കിവെക്കുമ്പോൾ സംവരണം 12ൽനിന്ന്​ 10 ശതമാനമായി കുറയുമെന്നും ഇതുവഴി പ്രതിവർഷം 700 തസ്തികകൾ നഷ്ടപ്പെടുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reservationPK KunhalikuttyR Bindu
News Summary - Muslim reservation percentage will not decrease says R Bindu
Next Story