Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൗരത്വബിൽ: ഒന്നിച്ച്​...

പൗരത്വബിൽ: ഒന്നിച്ച്​ പോരാടാൻ മുസ്​ലിം സംഘടനകളു​െട തീരുമാനം

text_fields
bookmark_border
പൗരത്വബിൽ: ഒന്നിച്ച്​ പോരാടാൻ മുസ്​ലിം സംഘടനകളു​െട തീരുമാനം
cancel

മലപ്പുറം: പൗരത്വ ഭേദഗതി ബില്ലിനെതി​െ​ര യോജിച്ച പ്രക്ഷോഭത്തിന്​ മുസ്​ലിം സംഘടനകൾ. മുസ്​ലിംലീഗ്​ സംസ്ഥാന പ്രസിഡൻറ്​ ​പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങളുടെ അധ്യക്ഷതയിൽ മലപ്പുറത്ത്​ ചേർന്ന യോഗത്തിലാണ്​ ബില്ലിനെതിരെ ഒന്നിച്ച്​ പോരാടാൻ തീരുമാനിച്ചത്​. നിയമം പിൻവലിക്കുന്നതുവരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകും. മുന്നോടിയായി എല്ലാ മുസ്​ലിം സംഘടനക​ളും പ​ങ്കെടുക്കുന്ന സമരപ്രഖ്യാപന സമ്മേളനം ജനുവരി രണ്ടിന്​ കൊച്ചിയിൽ നടക്കും. കെ.പി.എ. മജീദ്​ കൺവീനറായി ഉപസമിതിയെ നിശ്ചയിച്ചതായും പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.

അഖിലേന്ത്യ തലത്തിലേക്കും സമരം വ്യാപിപ്പിക്കാനാണ്​ യോഗത്തിലുണ്ടായ ധാരണ. ഇതിനായി മുസ്​ലിം സംഘടനകൾ, മതേതര സംഘടനകൾ, പിന്നാക്ക ന്യൂനപക്ഷങ്ങളെ പിന്തുണക്കുന്നവർ തുടങ്ങിയവരുടെ ആലോചനയോഗം ഉടൻ ഡൽഹിയിൽ ചേരും. തിരുവനന്തപുരത്ത്​ തിങ്കളാഴ്​ച നടക്കുന്ന സത്യഗ്രഹത്തിൽ മത, സാമൂഹിക, സാംസ്​കാരിക രംഗത്ത്​ പ്രവർത്തിക്കുന്ന എല്ലാവരും പ​ങ്കെടുക്കും. മുസ്​ലിം സംഘടനകളും ഇതി​​െൻറ ഭാഗമാകും.

നിയമത്തിനെതിരെ സമാനചിന്താഗതിയുള്ള എല്ലാ മതേതര പ്രസ്ഥാനങ്ങളുമായി ചർച്ച നടത്തുമെന്ന് ​ഇ.ടി. മുഹമ്മദ്​ ബഷീർ എം.പി വ്യക്തമാക്കി. നിയമപരമായ പോരാട്ടവും ആരംഭിച്ചിട്ടുണ്ട്​. യോഗത്തിൽ മുസ്​ലിംലീഗ്​ ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്​, ജില്ല പ്രസിഡൻറ്​ പാണക്കാട്​ സാദിഖലി ശിഹാബ്​ തങ്ങൾ, എം.പി. അബ്​ദുസ്സമദ്​ സമദാനി, സമസ്​ത കേന്ദ്ര മുശാവറ അംഗം ഡോ. ബഹാഉദ്ദീൻ നദ്​വി, ജമാഅത്തെ ഇസ്​ലാമി കേരള അമീർ എം.ഐ. അബ്​ദുൽ അസീസ്​, അസി. അമീർ പി. മുജീബ്​ റഹ്​മാൻ, സെക്രട്ടറി ശിഹാബ്​ പൂക്കോട്ടൂർ, കെ.എൻ.എം പ്രസിഡൻറ്​ ടി.പി. അബ്​ദുല്ലക്കോയ മദനി, ​ൈവസ്​ പ്രസിഡൻറ്​ പ്രഫ. എൻ.വി. അബ്​ദുറഹ്​മാൻ, ഐ.എസ്​.എം പ്രസിഡൻറ്​ നിസാർ ഒളവണ്ണ, വിസ്​ഡം സംസ്ഥാന വൈസ്​ പ്രസിഡൻറ്​ കുഞ്ഞിമുഹമ്മദ്​ മദനി പറപ്പൂർ, വിസ്​ഡം യൂത്ത്​ സംസ്ഥാന സെക്രട്ടറി കെ. സജ്ജാദ്​, കെ.എൻ.എം മർകസുദഅ്​വ സെക്രട്ടറി പി. അബ്​ദുൽ ലത്തീഫ്​, ഐ.എസ്​.എം മർകസുദഅ്​വ പ്രസിഡൻറ് ​ഡോ. ഫുഖാർ അലി, എം.ഇ.എസ്​ പ്രസിഡൻറ്​ ഡോ. ഫസൽ ഗഫൂർ, കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ മുശാവറ അംഗം ഇ.എം. അബൂബക്കർ മൗലവി, കേരള മുസ്​ലിം ജമാഅത്ത്​ സംസ്ഥാന സെക്രട്ടറി സി.പി. സെയ്​തലവി മാസ്​റ്റർ ചെങ്ങര, എം.എസ്​.എസ്​ ജനറൽ സെക്രട്ടറി ടി.കെ. അബ്​ദുൽ കരീം, ജില്ല സെക്രട്ടറി കെ.പി. ഫസലുദ്ദീൻ, എസ്​.വൈ.എഫ്​ പ്രസിഡൻറ്​ ടി.പി. സയ്യിദ്​ ഹാഷിം ബാഖഫി, സെക്രട്ടറി അഷ്​റഫ്​ ബാഫഖി, അബ്​ദുൽ ഖൈർ മൗലവി (തബ്​ലീഗ്​ ജമാഅത്ത്​) എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim Parties KeralaCAB protest kerala
News Summary - muslim parites meet on CAB-kerala news
Next Story