Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജെൻഡർ ന്യൂട്രൽ ആശയങ്ങൾ...

ജെൻഡർ ന്യൂട്രൽ ആശയങ്ങൾ അടിച്ചേൽപിക്കാനുള്ള നീക്കം അംഗീകരിക്കില്ല -മുസ്‍ലിം സംഘടനകൾ

text_fields
bookmark_border
ജെൻഡർ ന്യൂട്രൽ ആശയങ്ങൾ അടിച്ചേൽപിക്കാനുള്ള നീക്കം അംഗീകരിക്കില്ല -മുസ്‍ലിം സംഘടനകൾ
cancel

കോ​ഴി​ക്കോ​ട്: ക​ലാ​ല​യ​ങ്ങ​ളി​ൽ ഭ​ര​ണ​കൂ​ടം ജെ​ൻ​ഡ​ർ ന്യൂ​ട്ര​ൽ ആ​ശ​യ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പി​ക്കാ​നു​ള്ള നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് മു​സ്‍ലിം സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത യോ​ഗം വ്യ​ക്ത​മാ​ക്കി. കോ​ഴി​ക്കോ​ട് എം.​എ​സ്.​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ വി​ളി​ച്ച യോ​ഗ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​ത്.

ലിം​ഗ​വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്കാ​ൻ ജെ​ൻ​ഡ​ർ ന്യൂ​ട്രാ​ലി​റ്റി​യാ​ണ് വേ​ണ്ട​തെ​ന്ന വാ​ദം സ​മൂ​ഹ​ത്തെ തി​ക​ഞ്ഞ അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്കാ​ണ് ന​യി​ക്കു​ക​യെ​ന്ന് നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പാ​ഠ്യ​പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ജെ​ൻ​ഡ​ർ ന്യൂ​ട്ര​ൽ ആ​ശ​യ​ങ്ങ​ളെ​യാ​ണ് ത​ങ്ങ​ൾ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഇ​ത് കേ​വ​ല വ​സ്ത്ര​ത്തി​ന്റെ മാ​ത്രം വി​ഷ​യ​മ​ല്ല. ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ക​ലാ​ല​യ​ങ്ങ​ളി​ൽ ലി​ബ​റ​ൽ വാ​ദ​ങ്ങ​ളെ നി​ർ​ബ​ന്ധ​പൂ​ർ​വം ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. ഈ ​ശ്ര​മ​ത്തി​ൽ​നി​ന്ന് സ​ർ​ക്കാ​ർ പി​ന്മാ​റ​ണം.

കേ​ര​ളീ​യ സ​മൂ​ഹം കു​ടും​ബ​ഘ​ട​ന​ക്കും ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ​ക്കും വി​ല ക​ൽ​പി​ക്കു​ന്ന​വ​രാ​ണ്. കേ​ര​ള​ത്തി​ൽ ഭൂ​രി​ഭാ​ഗം ജ​ന​ങ്ങ​ളും മ​ത​വി​ശ്വാ​സി​ക​ളാ​ണ്. വ്യ​ത്യ​സ്ത ആ​ശ​യ​ങ്ങ​ളും മൂ​ല്യ​ങ്ങ​ളും മു​റു​കെ​പ്പി​ടി​ക്കു​ന്ന​വ​ർ​ക്ക് അ​തി​നു​ള്ള സ്വാ​ത​ന്ത്ര്യം ന​ൽ​ക​ലാ​ണ് ജ​നാ​ധി​പ​ത്യം. മ​ത​വി​ശ്വാ​സി​ക​ൾ​ക്ക് അ​വ​രു​ടേ​താ​യ ജീ​വി​ത മ​ര്യാ​ദ​ക​ളും വി​ശ്വാ​സ​ങ്ങ​ളു​മു​ണ്ട്. അ​തി​നെ​യെ​ല്ലാം റ​ദ്ദു​ചെ​യ്ത് ഏ​ക​പ​ക്ഷീ​യ​മാ​യി കേ​ര​ള​ത്തി​ലെ ക​ലാ​ല​യ​ങ്ങ​ളി​ൽ ലി​ബ​റ​ൽ ആ​ശ​യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ഫാ​ഷി​സ്റ്റ് പ്ര​വ​ണ​ത​യാ​ണെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. സാ​ദി​ഖ​ലി ത​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ പാ​ണ​ക്കാ​ട് റ​ഷീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​എം.​കെ. മു​നീ​ർ എം.​എ​ൽ.​എ, വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത് ഡോ. ​ബ​ഹാ​ഉ​ദ്ദീ​ൻ മു​ഹ​മ്മ​ദ് ന​ദ് വി ​കൂ​രി​യാ​ട് (സ​മ​സ്ത), പ്ര​ഫ. എ.​കെ. അ​ബ്ദു​ൽ ഹ​മീ​ദ് (കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത്), ശൈ​ഖ് മു​ഹ​മ്മ​ദ് കാ​ര​കു​ന്ന്, ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ (ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി), പി.​എ​ൻ. അ​ബ്ദു​ൽ ല​ത്തീ​ഫ് മൗ​ല​വി, ടി.​കെ. അ​ഷ്റ​ഫ് (വി​സ്ഡം), അ​ഡ്വ. ഹ​നീ​ഫ് (മ​ർ​ക്ക​സു​ദ്ദ​അ്‍വ), എ​ൻ​ജി​നീ​യ​ർ പി. ​മ​മ്മ​ദ് കോ​യ (എം.​എ​സ്.​എ​സ്), പ്ര​ഫ. ക​ട​വ​നാ​ട് മു​ഹ​മ്മ​ദ് (എം.​ഇ.​എ​സ്), സി. ​മ​ര​ക്കാ​രു​ട്ടി, അ​ബ്ദു​ൽ സ​ലാം വ​ള​പ്പി​ൽ (കെ.​എ​ൻ.​എം), ഇ.​പി. അ​ഷ്റ​ഫ് ബാ​ഖ​വി (സം​സ്ഥാ​ന ജം​ഇ​യ്യ​തു​ൽ ഉ​ല​മ) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ഡ്വ. പി.​എം.​എ. സ​ലാം സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim organizationsgender neutral ideas
News Summary - Muslim organizations will not accept the imposition of gender neutral ideas
Next Story