Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ്‌ലിം ന്യൂനപക്ഷ...

മുസ്‌ലിം ന്യൂനപക്ഷ മെഡിക്കൽ കോളജുകൾ ഉത്തരവാദിത്വം നിർവ്വഹിക്കണം -മെക്ക

text_fields
bookmark_border
മുസ്‌ലിം ന്യൂനപക്ഷ മെഡിക്കൽ കോളജുകൾ ഉത്തരവാദിത്വം നിർവ്വഹിക്കണം -മെക്ക
cancel

തിരുവനന്തപുരം: നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുകയും കീം റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്ത, എം.ബി.ബി.എസ് പ്രവേശനത്തിന് അർഹതയുള്ള കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്വാശ്രയ മെഡിക്കൽ സീറ്റുകളിൽ 50 ശതമാനവും ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താൻ എൻട്രൻസ് കമ്മീഷണർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ബന്ധപ്പെട്ട മാനേജ്‌മെന്റുകൾ എന്നിവർ തയ്യാറാകണം. ന്യൂനപക്ഷ വിദ്യാർഥികളുടെ സീറ്റുകൾ ഇതര വിഭാഗങ്ങൾക്ക് വീതിച്ചുനൽകാൻ യാതൊരു കാരണവശാലും ഇടവരുത്തരുത്.

കഴിഞ്ഞ വർഷത്തെപ്പോലെ മുസ്‌ലികൾക്ക് അർഹതപ്പെട്ട സീറ്റുകൾ വ്യവസ്ഥകൾ ലംഘിച്ച് അനർഹർക്ക് നൽകാൻ യാതൊരു തരത്തിലും പ്രവേശന നടപടികളിൽ കൃത്രിമം കാണിക്കരുത്. അപ്രകാരം സംഭവിച്ചാൽ ന്യൂനപക്ഷ പദവി റദ്ദാക്കുമെന്ന മുന്നറിയിപ്പും താക്കീതും നൽകാൻ ബന്ധപ്പെട്ട അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർ തയ്യാറാകണമെന്നും മെക്ക വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minority rightsMBBSmeca
News Summary - Muslim Minority Medical Colleges Must Fulfill Responsibility
Next Story