ലീഗിന്റെ ഉപമുഖ്യമന്ത്രി പദം മറ്റു സമുദായങ്ങൾക്ക് ആശങ്കയാണ് -വി. മുരളീധൻ
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് ഭരണത്തിലെത്തിയാൽ കസേരയിൽ മാത്രമേ കോൺഗ്രസ് മുഖ്യമന്ത്രിയുണ്ടാകൂ എന്നും ഭരിക്കുന്നത് മുസ്‌ലിം ലീഗായിരിക്കുമെന്നും ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ. ലീഗിന്റെ ഉപമുഖ്യമന്ത്രി പദ ആവശ്യം മറ്റു സമുദായങ്ങൾക്ക് ആശങ്കയാണെന്നും വി. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ യു.ഡി.എഫിന്റെ തനിനിറം പുറത്തുവരികയാണ്. ഉമ്മൻ ചാണ്ടി സർക്കാരിൽ മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി സർക്കാരിൽ പിടിമുറുക്കാൻ ശ്രമിച്ചവരാണ് മുസ്‌ലിം ലീഗ്. അവർ ഭരിക്കുന്ന സാഹചര്യമുണ്ടായാൽ കേരളത്തിൽ മറ്റ് മത ന്യൂനപക്ഷ-ഭൂരിപക്ഷ സമുദായങ്ങൾ നേരിടേണ്ടി വരുന്ന ദുരിതങ്ങൾ നിരവധിയാണ്.
കോൺഗ്രസ് - ജമാഅത്തെ ഇസ്‌ലാമി സഖ്യം, മുസ്‌ലിം ലീഗിന് കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യം എന്നിവക്ക് പിന്നാലെ ഉപമുഖ്യമന്ത്രി സ്ഥാനവും ലീഗ് ആവശ്യപ്പെട്ടുകഴിഞ്ഞു. ഇക്കാര്യത്തിൽ എന്താണ് കോൺഗ്രസിന്റെ നിലപാടെന്നും വി. മുരളീധരൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

