തമിഴ്നാട്ടിലെ ദുരിതബാധിത പ്രദേശങ്ങളിൽ 11 ബൈത്തുറഹ്മ വീടുകൾ കൈമാറി
text_fieldsചെന്നൈ: തമിഴ്നാട്ടിലെ കടലൂർ, നെല്ലിക്കുപ്പം എന്നിവിടങ്ങളിലായി ചെന്നൈ കെ.എം.സി.സി നിർമിച്ചുനൽകിയ 11 ‘ബൈത്തുറഹ്മ’ വീടുകളുടെ താക്കോൽ കൈമാറി. കടലൂർ ടൗണിൽ നടന്ന സമ്മേളനത്തിൽ മുസ്ലിംലീഗ് ദേശീയ പ്രസിഡൻറ് പ്രഫ. ഖാദർ മൊയ്തീൻ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ ചേർന്നാണ് വീടുകൾ സമർപ്പിച്ചത്. 2015 ഡിസംബറിലെ വെള്ളപ്പൊക്കത്തിലും പ്രകൃതിക്ഷോഭത്തിലും എല്ലാം നഷ്ടപ്പെട്ടവർക്കായി ചെന്നൈ കെ.എം.സി.സി, ദുബൈ കെ.എം.സി.സിയുടെ സഹായത്തോടെയാണ് വീടുകൾ പണി കഴിച്ചത്.
ഒരുവർഷം കൊണ്ട് 40 ഭവനങ്ങൾ നിർമിച്ച് നൽകാനാണ് ചെന്നൈ കെ.എം.സി.സി പദ്ധതി. കടലൂർ എം.എൽ.എ അബ്ദുറഹ്മാൻ, ദുബൈ കെ.എം.സി.സി പ്രസിഡൻറ് അൻവർ നഹ, ചെന്നൈ കെ.എം.സി.സി പ്രസിഡൻറ് കുഞ്ഞിമോൻ ഹാജി, പോക്കർ, വി.എ. മുഹമ്മദ് ഹാജി, അഡ്വ. മുഹമ്മദുപ്പ, നൗഫൽ നരിക്കോളിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
