Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നവകേരള സദസ്സിൽ മുസ്ലിം ലീഗ് വനിത നേതാവും; ഒന്നര വർഷം മുമ്പ് പുറത്താക്കിയതെന്ന് ലീഗ് നേതൃത്വം
text_fieldsbookmark_border
പാലക്കാട്: നവകേരള സദസ്സിൽ പങ്കെടുത്ത് മുസ്ലിം ലീഗ് വനിത നേതാവും മണ്ണാർകാട് നഗരസഭ മുൻ അധ്യക്ഷയുമായ എൻ.കെ. സുബൈദ. നവകേരള സദസ്സിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘടിപ്പിച്ച പ്രഭാത സദസിലാണ് സുബൈദ പങ്കെടുത്തത്.
രാഷ്ട്രീയത്തിന് അതീതമായ ചർച്ചയായതിനാലാണ് നവകേരള സദസ്സിൽ പങ്കെടുത്തതെന്ന് സുബൈദ മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടി നടപടിയെ കുറിച്ച് ആശങ്കയിലെന്നും അവർ വ്യക്തമാക്കി.
നവകേരള സദസ്സിൽ എൻ.കെ. സുബൈദ പങ്കെടുത്ത സംഭവത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതൃത്വം രംഗത്തെത്തി. ലീഗിൽ നിന്ന് ഒന്നര വർഷം മുമ്പ് സുബൈദയെ പുറത്താക്കിയിരുന്നുവെന്നും പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്നായിരുന്നു നടപടിയെന്നും നേതൃത്വം അറിയിച്ചു.
Next Story

