വർഗീയത പ്രചരിപ്പിക്കുന്ന മാധ്യമപ്രവർത്തനത്തെ എതിർക്കും -മുസ്‍ലിം ലീഗ്
text_fieldsമലപ്പുറം: മാധ്യമപ്രവർത്തനത്തിന്‍റെ പേരിൽ വർഗീയതയും കേട്ടാലറക്കുന്ന വാക്കുകളും പ്രചരിപ്പിച്ച് സമൂഹത്തിൽ കുടിലത വളർത്തുന്നവരെ ശക്തമായി എതിർക്കുമെന്ന് മുസ്‍ലിം ലീഗ്.
സർക്കാറുകളെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ മുഖ്യധാര മാധ്യമസ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അത് കാലാകാലങ്ങളായി തുടരുന്ന മാധ്യമപ്രവർത്തന രീതിയാണ്. എന്നാൽ, ചില ഓൺലൈൻ മാധ്യമങ്ങൾ വർഗീയത പ്രചരിപ്പിച്ച് ആളുകൾക്കിടയിൽ മതസ്പർധ ഉണ്ടാക്കാൻ ശ്രമം നടത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
അത്തരം സ്ഥാപനങ്ങളെയും വ്യക്തികെളയും മുസ്‍ലിം ലീഗ് എതിർക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. വിഷയത്തിൽ ലീഗിന് സ്വന്തമായ നിലപാടുണ്ട്. നീച മാധ്യമപ്രവർത്തനം നടത്തുന്നവരെ ഏത് രാഷ്ട്രീയ പാർട്ടികളോ വ്യക്തികളോ അനുകൂലിച്ചാലും പ്രോത്സാഹിപ്പിച്ചാലും ലീഗ് ശക്തമായി എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

