Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂന്നാം സീറ്റിൽ വീട്ടുവീഴ്ചക്കില്ലെന്ന് മുസ് ലിം ലീഗ്; ലീഗിനെ പ്രതികൂലമായി ബാധിക്കുന്ന വിഷയമെന്ന് ഇ.ടി.
text_fieldsbookmark_border
മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിലെ മൂന്നാം സീറ്റ് വിഷയത്തിൽ വീട്ടുവീഴ്ചക്കില്ലെന്ന് മുസ് ലിം ലീഗ്. മൂന്നാം സീറ്റ് ഉറപ്പായും വേണമെന്ന് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ വ്യക്തമാക്കി.
ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല. ലീഗിനെ വളരെ പ്രതികൂലമായി ബാധിക്കുന്ന വിഷയമാണിത്. അതിനാലാണ് സീറ്റിന്‍റെ കാര്യത്തിൽ ഇത്രയും കാത്തിരുന്നതെന്നും ഇ.ടി. മാധ്യമങ്ങളോട് പറഞ്ഞു.
മൂന്നാം സീറ്റ് വിഷയത്തിൽ നല്ല തീരുമാനം ഉണ്ടാകുമെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇന്നലെ പ്രതികരിച്ചിരുന്നു. കോൺഗ്രസ്, മറ്റ് ഘടകകക്ഷികൾ എന്നിവരുമായുള്ള ചർച്ചകൾ തുടരുകയാണ്. വിഷയത്തിൽ പരിഹാരമുണ്ടാകുമെന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

