Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രോഹിത് വെമുലയുടെ കുടുംബത്തിന് വീട്: വാഗ്ദാനത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് ലീഗ്
text_fieldsbookmark_border
കോഴിക്കോട്: ഹൈദരാബാദ് സർവകലാശാല വിദ്യാർഥി രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലക്ക് വീടു നൽകുമെന്ന വാഗ്ദാനത്തിൽനിന്ന് മുസ്ലിം ലീഗ് പിന്മാറിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാെണന്ന് മുസ്ലിം യൂത്ത്ലീഗ് ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി സി.കെ. സുബൈർ അറിയിച്ചു.
വീടുവാങ്ങാൻ രാധിക വെമുലക്ക് അഡ്വാൻസ് തുകയാണ് നൽകിയത്. രജിസ്ട്രേഷൻ നടക്കുന്ന മുറക്ക് മുസ്ലിം ലീഗ് മുഴുവൻ തുകയും നൽകും. രോഹിത് വെമുലയുടെ സഹോദരൻ രാജ വെമുലയുമായി ഇൗ വിഷയത്തിൽ നിരന്തരമായി സംസാരിക്കാറുണ്ടെന്നും ആശയക്കുഴപ്പമോ വിശ്വാസക്കുറവോ അവർക്ക് ലീഗിനോടില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Next Story
