You are here

സുപ്രീംകോടതി വിധി മാനിക്കുന്നു -മുസ്​ലിം ലീഗ്

12:12 PM
09/11/2019
hyderali-thangal-and-kunhalikktty.jpg

കോഴിക്കോട്: ബാബരി ഭൂമി കേസിൽ സുപ്രീംകോടതി വിധി മാനിക്കുന്നുവെന്ന് മുസ്​ലിം ലീഗ്. എല്ലാവരും ആത്മസംയമനം പാലിക്കണമെന്നും സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും ആഹ്വാനം ചെയ്തു. 

വിധിയുടെ പൂർണരൂപം ലഭിച്ച ശേഷം മാത്രമേ മറ്റ് കാര്യങ്ങളിൽ പ്രസ്താവന നടത്തൂ. വിധി വിശദമായി പഠിച്ച ശേഷം മറ്റ് സംഘടനകളുമായി ആലോചിച്ച് കൂടുതൽ നിലപാട് വ്യക്തമാക്കുമെന്നും ഇരു നേതാക്കളും പറഞ്ഞു. 

Loading...
COMMENTS