Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വഖഫ് നിയമനം: രണ്ടാം ഘട്ട സമരത്തിനൊരുങ്ങി മുസ്ലിം ലീഗ്
text_fieldsbookmark_border
മലപ്പുറം: വഖഫ് നിയമന വിഷയത്തിൽ മുസ്ലിം ലീഗ് രണ്ടാം ഘട്ട സമരത്തിനൊരുങ്ങുന്നു. ജനുവരി മൂന്നിന് ചേരുന്ന വർക്കിങ് കമ്മിറ്റി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്ത് ഭാവി പരിപാടികൾ തീരുമാനിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
സർക്കാറിൽനിന്നും ഇനിയും വ്യക്തമായ തീരുമാനം വന്നിട്ടില്ലാത്ത സാഹചര്യത്തിൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. സർക്കാറിനെക്കൊണ്ട് തീരുമാനം നിയമസഭയിൽ തന്നെ പിൻവലിപ്പിക്കുന്നത് വരെ സമരം തുടരും.
കോഴിക്കോട്ട് നടത്തിയ പ്രക്ഷോഭത്തിൽ വൻ ജനപങ്കാളിത്തമുണ്ടായി. മുസ്ലിം സമൂഹം ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

