Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘വയനാടിന്‍റെ കണ്ണീരൊപ്പാൻ’: മുസ്‌ലിം ലീഗ് ധനസമാഹരണം തുടങ്ങി
text_fieldsbookmark_border
മലപ്പുറം: ‘വയനാടിന്റെ കണ്ണീരൊപ്പാൻ’ എന്ന പേരിൽ മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച പുനരധിവാസ ഫണ്ടിന്റെ ധനസമാഹരണം പ്രത്യേക ആപ് വഴി ആരംഭിച്ചു.
പാണക്കാട്ട് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ലോഞ്ചിങ് നിർവഹിച്ചു. ആദ്യ സംഭാവനയായ 50 ലക്ഷം രൂപ തിരുനാവായ എടക്കുളം സ്വദേശി അബ്ദുസ്സമദ് ബാബു, സാദിഖലി തങ്ങൾക്ക് കൈമാറി. ലീഗ് നേതൃത്വത്തിൽ വിപുലമായ രക്ഷാപ്രവർത്തനങ്ങൾ നടന്നുവരുകയാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.
ഫണ്ട് ശേഖരണം വിജയിപ്പിക്കാൻ എല്ലാവരും രംഗത്തുവരണം. ആഗസ്റ്റ് രണ്ടു മുതൽ 15 വരെയാണ് സമയം. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

