Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.ഡി.പി.ഐക്കെതിരെ...

എസ്.ഡി.പി.ഐക്കെതിരെ ലീഗ് ബി.ജെ.പി സഹായം തേടി; കോഴിക്കോട് അഴിയൂർ, കാസർകോട്, മഞ്ചേശ്വരം തുടങ്ങിയവിടങ്ങളിൽ ഡീൽ നടന്നു -സി.പി.എ. ലത്തീഫ്

text_fields
bookmark_border
എസ്.ഡി.പി.ഐക്കെതിരെ ലീഗ് ബി.ജെ.പി സഹായം തേടി; കോഴിക്കോട് അഴിയൂർ, കാസർകോട്, മഞ്ചേശ്വരം തുടങ്ങിയവിടങ്ങളിൽ ഡീൽ നടന്നു -സി.പി.എ. ലത്തീഫ്
cancel
Listen to this Article

കോഴിക്കോട്​: എസ്​.ഡി.പി.ഐയെ തോൽപിക്കാൻ മുസ്​ലിം ലീഗ്​ ബി.ജെ.പിയുടെ സഹായം തേടിയെന്ന്​ സംസ്ഥാന പ്രസിഡന്‍റ്​ സി.പി.എ. ലത്തീഫ്​ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കോഴിക്കോട്​ അഴിയൂർ, കാസർകോട്,​ മഞ്ചേശ്വരം തുടങ്ങിയ പ്രദേശങ്ങളിൽ ഇത്തരത്തിൽ ഡീൽ നടന്നിട്ടുണ്ട്​.

മലബാറിൽ തങ്ങൾക്ക്​ ക്ഷീണമുണ്ടാക്കിയത്​ മുസ്​ലിം ലീഗിന്‍റെ ശക്തമായ എതിർപ്പ്​ കാരണമാണ്​. എസ്​.ഡി.പി.ഐയെ കോർണർ ചെയ്തായിരുന്നു ലീഗിന്‍റെ പ്രവർത്തനമെന്നും ലത്തീഫ്​ പറഞ്ഞു.

മുന്നണികളുമായി ബന്ധമില്ലാതെ ഒ​റ്റക്ക്​ മത്സരിച്ച്​ 102 സീറ്റുകൾ നേടാനായത്​ അഭിമാനകരമാണ്​. 277 വാർഡുകളിൽ എസ്​.ഡി.പി.ഐ സ്ഥാനാർഥികൾ രണ്ടാം സ്ഥാനത്ത്​ എത്തി. 16 പഞ്ചായത്തുകളിൽ ആര്​ ഭരിക്കണമെന്ന്​ എസ്​.ഡി.പി.ഐ തീരുമാനിക്കുന്ന നിലയുമുണ്ട്​. ഇത്തരം സ്ഥലങ്ങളിൽ പ്രാദേശിക സാഹചര്യത്തിനനുസരിച്ച്​ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim LeagueBJP keralaSDPI
News Summary - Muslim League seeks BJP help against SDPI in Kerala Local Body Election says CPA Latheef
Next Story