Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹി പ്രതിഷേധം തുടങ്ങും മുമ്പ് മുഖ്യമന്ത്രിയെ സന്ദർശിച്ച് ലീഗ് പ്രതിനിധി

text_fields
bookmark_border
Pinarayi Vijayan, PV Abdul Wahab
cancel

ന്യൂഡൽഹി: മോ​ദി​ സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്കെ​തി​രെ എൽ.ഡി.എഫിന്‍റെ ഡൽഹി പ്രതിഷേധം തുടങ്ങാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് മുസ് ലിം ലീഗ് പ്രതിനിധി. ലീഗ് എം.പിയായ പി.വി. അബ്ദുൽ വഹാബ് ആണ് കേരള ഹൗസിലെത്തി പിണറായിയെ കണ്ടത്.

ഡൽഹി പ്രതിഷേധത്തിന് പിന്തുണ അറിയിക്കാനാണോ സന്ദർശനമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കും ലീഗ് എം.പി പ്രതികരിച്ചു. എൽ.ഡി.എഫിന്‍റെ ഡൽഹി സമരത്തിന് ലീഗിന്‍റെ പിന്തുണയില്ലെന്ന് അബ്ദുൽ വഹാബ് വ്യക്തമാക്കി. ഡൽഹിയിൽ മുഖ്യമന്ത്രി എത്തിയപ്പോൾ മര്യാദയുടെ ഭാഗമായാണ് സന്ദർശിച്ചതെന്ന് അബ്ദുൽ വഹാബ് ചൂണ്ടിക്കാട്ടി.

അതേസമയം, ബി.​ജെ.​പി​യി​ത​ര സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക്​ കൂ​ച്ചു​വി​ല​ങ്ങി​ടാ​ൻ ശ്ര​മി​ക്കു​ന്ന മോ​ദി​ സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ഇ​ട​തു മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹിയിലെ ജ​ന്ത​ർ​മ​ന്ത​റി​ൽ​ പ്ര​തി​ഷേ​ധം തുടങ്ങി.

ആം ​ആ​ദ്മി പാ​ർ​ട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, നാഷണൽ കോൺഫറസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുല്ല, ഡി.എം.കെ പ്രതിനിധി മന്ത്രി ത്യാഗരാജൻ, ഡി.എം.കെ എം.പി തിരുച്ചി ശിവ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

കേരള ഹൗസിൽ നിന്ന് കാൽനടയായാണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി​സ​ഭാം​ഗ​ങ്ങളും എം.​പിമാരും എം.​എ​ൽ.​എ​മാ​രും ജ​ന്ത​ർ​മ​ന്ത​റി​ലെ വേദിയിലെത്തിയത്. ബി.​ജെ.​പി നേ​രി​ട്ടോ പ​ങ്കാ​ളി​​ത്ത​ത്തോ​ടെ​യോ ഭ​രി​ക്കു​ന്ന 17 സം​സ്ഥാ​ന​ങ്ങ​ളോ​ട് ലാ​ള​ന​യും മ​റ്റി​ട​ങ്ങ​ളി​ൽ പീ​ഡ​ന​വും എ​ന്ന കേ​ന്ദ്ര സ​മീ​പ​ന​ത്തി​നെ​തി​രെ​യാ​ണ്​ പ്ര​തി​ഷേ​ധം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Muslim League representative visited the Chief Minister Pinarayi Vijayan in Delhi
Next Story