മുസ്ലിംകളെ പടിയടച്ച് പിണ്ഡംവെക്കാമെന്ന് ആരും വിചാരിേക്കണ്ട –ഹൈദരലി തങ്ങൾ
text_fieldsകോഴിക്കോട്: രാജ്യത്തെ മുസ്ലിംകളെ പടിയടച്ച് പിണ്ഡം വെക്കാമെന്ന് ആരും വിചാരിക്കേണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. എം.എസ്.എഫ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം. എന്തൊക്കെ പ്രകോപനമുണ്ടായാലും സമാധാന മാർഗത്തിലൂടെയുള്ള സമരമേ പടുള്ളൂ. സമാധാന മാർഗത്തിൽ ബ്രിട്ടനെ വിറപ്പിച്ച മണ്ണാണ് ഇന്ത്യയുടേത്. നരേന്ദ്ര മോദിയും അമിത് ഷായും വിചാരിച്ചാൽ വിഭജിക്കാനോ തകർക്കാനോ കഴിയുന്നതല്ല ജനങ്ങളുടെ ശക്തി. സമരരംഗത്തുള്ള വിദ്യാർഥികൾ ചരിത്രം പഠിക്കുകയല്ല, മറ്റുള്ളവരെ പഠിപ്പിക്കുകയാണ്. നിയമത്തിനെതിരെ മതേതര കക്ഷികൾ ഒന്നിച്ചുനിന്ന് പോരാടണമെന്നും അദ്ദേഹം പറഞ്ഞു.

എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ അധ്യക്ഷതവഹിച്ചു. സാമൂഹിക പ്രവർത്തകൻ ഹർഷ് മന്ദർ, മുൻ ഐ.എ. സ് ഓഫിസർ കണ്ണൻ ഗോപിനാഥ്, സാഫർയാബ് ജീലാനി എന്നിവർ മുഖ്യാതിഥിയായിരുന്നു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ സീനിയര്‍ വൈസ് പ്രസിഡൻറ് എം.പി. അബ്ദുസ്സമദ് സമദാനി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍, പാണക്കാട് ബഷീറലി തങ്ങള്‍, സിറാജ് ഇബ്റാഹിം സേട്ട്, സി.കെ. സുബൈര്‍, പ്രഫ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, അബ്ദുറഹിമാന് രണ്ടത്താണി, സി. മമ്മുട്ടി എം.എല്‍.എ, എം.സി. ഖമറുദ്ദീന് എം.എല്‍.എ, പി.കെ. ഫിറോസ്, ടി.പി. അഷ്റഫലി, അഹമ്മദ് സാജു, സിറാജുദ്ദീൻ നദ്വി, അഡ്വ. എന്‍.എ. കരീം, ഷമീര്‍ ഇടിയാറ്റില്, അഡ്വ. ഫാത്തിമ തഹ്ലിയ, അഡ്വ. എം. റഹ്മത്തുള്ള, യു.സി. രാമന്, സുഹ്റ മമ്പാട്, ഉമര്‍ പാണ്ടികശാല, എം.എ. റസാഖ്, എ.സി. അബൂബക്കര്‍, ടി.ടി. ഇസ്മായില്‍, അഡ്വ. പി. കുല്‍സു, പി.ജി. മുഹമ്മദ്, ആശിഖ് ചെലവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജനറൽ സെക്രട്ടറി എം.പി. നവാസ് സ്വാഗതവും ട്രഷറർ യൂസഫ് വല്ലാഞ്ചിറ നന്ദിയും പറഞ്ഞു.
കഴിവും ചിന്താശേഷിയും ഇല്ലാത്തവരാണ് രാജ്യം ഭരിക്കുന്നത് –കണ്ണൻ ഗോപിനാഥ്
കോഴിക്കോട്: കഴിവും ചിന്താശേഷിയും ഇല്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും ആസൂത്രണമില്ലാതെ രാജ്യത്ത് പലതും നടപ്പിൽ വരുത്തുകയാണെന്നും മുൻ ഐ.എ.എസ് ഓഫിസർ കണ്ണൻ ഗോപിനാഥ്. നോട്ട് നിരോധനവും കശ്മീർ വിഭജനവും പൗരത്വ ഭേദഗതി നിയമവും അത്തരത്തിലുള്ളതാണെന്നും ജനാധിപത്യ രാജ്യം ഏകാധിപത്യത്തിലേക്ക് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.ആർ.സിയും സി.എ.എയും ഇന്ത്യയിൽ നടപ്പാക്കാൻ രാജ്യത്തെ മതേതരത്വ-ജനാധിപത്യ വിശ്വാസികൾ അനുവദിക്കില്ലെന്നും ഇന്ത്യയിലെ മുഴുവൻ സർവകലാശാലയിലെ വിദ്യാർഥികളും ഭരണകൂട പേക്കൂത്തുകൾക്കെതിരെ ശക്തമായ പ്രതിഷേധജ്വാല തീർക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണകൂടം െവറുപ്പിെൻറ രാഷ്ട്രീയം പ്രചരിപ്പിക്കുന്നു -ഹർഷ് മന്ദർ
കോഴിക്കോട്: ആർ.എസ്.എസ് അജണ്ടകൊണ്ട് ഭരണകൂടം െവറുപ്പിെൻറ രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നതെന്ന് പ്രമുഖ മനുഷ്യാവകാശപ്രവർത്തകൻ ഹർഷ് മന്ദർ. എം.എസ്.എഫ് സംസ്ഥാന സമ്മേളത്തെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ഇന്ത്യൻ സാഹചര്യത്തിൽ വിദ്യാർഥിസമൂഹത്തിെൻറ ഇടപെടൽ ശുഭപ്രതീക്ഷ നൽകുന്നു. അവരാണ് നവ ഇന്ത്യയുടെ നിർമാതാക്കൾ.
മതാടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിക്കാൻ നോക്കുന്ന ഇന്ത്യയിൽ ഒറ്റക്കെട്ടായ പോരാട്ടം തുടരണം. സവർക്കറുടെ ചിന്താധാരകൾകൊണ്ട് ഇന്ത്യയെ വിഭജിക്കുന്ന നയമാണ് ഫാഷിസ്റ്റ് സർക്കാർ തുടരുന്നത്. വിഭജനകാലത്ത് തങ്ങൾക്ക് ഇന്ത്യ മതിയെന്ന് പ്രഖ്യാപിച്ചവരാണ് ഇവിടത്തെ മുസ്ലിം സമുദായം. അവർ രാജ്യത്തോടുള്ള കൂറ് പലതവണ തെളിയിച്ചതാെണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
297442_1576946426.jpg)