Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലീ​ഗ് പ്ര​ശം​സ:...

ലീ​ഗ് പ്ര​ശം​സ: സി.പി.എം ഉന്നം വെക്കുവെക്കുന്നതെന്ത്​?

text_fields
bookmark_border
muslim league cpm
cancel

കഴിഞ്ഞ കുറച്ച് കാലമായി സി.പി.എമ്മിന് മുസ്‍ലീം ലീഗിനോടുള്ള പ്രണയം പകൽപോലെ വ്യക്തമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. നാൾക്കുനാൾ അത്, മറനീക്കി പുറത്തുവരികയാണ്. അതിന്റെ ​ഒടു​വിലത്തെ ഉദാഹരണമാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന. ക​ഴിഞ്ഞ ദിവസം സി.പി.എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​​േയ​റ്റ്​ യോ​ഗ​ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ മു​ൻ​കാ​ല​ങ്ങ​ളി​ൽ ലീ​ഗി​നെ​തി​രെ സി.​പി.​എം നേ​താ​ക്ക​ൾ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ പാടെ നി​ഷേ​ധി​ച്ച​ത്.

മു​സ്​​ലിം ലീ​ഗ്​ വ​ർ​ഗീ​യ പാ​ർ​ട്ടി​യാ​ണെ​ന്ന്​ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ർ​ട്ടി​യെ​ന്നാ​ണ് ക​ണ്ടി​ട്ടു​ള്ള​തെ​ന്നു​മാ​യി​രു​ന്നു​ ഗോ​വി​ന്ദ​ന്‍റെ പ​രാ​മ​ർ​ശം. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​വേ​ണ്ടി ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് ലീ​ഗ്. പാ​ർ​ട്ടി രേ​ഖ​ക​ളി​ലൊ​ക്കെ അ​ങ്ങ​നെ​യാ​ണ് വി​ശ​ദീ​ക​രി​ച്ചി​ട്ടു​ള്ള​ത്. വ​ർ​ഗീ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​ത് എ​സ്.​ഡി.​പി.​ഐ പോ​ലു​ള്ള സം​ഘ​ട​ന​ക​ളാ​ണ്. അ​വ​രോ​ട് കൂ​ട്ടു​കൂ​ടു​ന്ന നി​ല വ​ന്ന​പ്പോ​ഴാ​ണ്​ ത​ങ്ങ​ൾ ലീ​ഗി​നെ​യും വി​മ​ർ​ശി​ച്ച​തെ​ന്നും ഗോവിന്ദൻ പറയുന്നു. എന്നാൽ, ഈ പ്രശംസ വെറുംവാക്കായി കാണാൻ കോൺഗ്രസ് തയ്യാറല്ല. ലീഗിനെ അടർത്തിമാറ്റാമെന്നത് വ്യാമോഹമാണെന്നും ആ വെള്ളം വാങ്ങിവെച്ചേക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു കഴിഞ്ഞു. ഇതിന്റെ തുടർച്ചയെന്നോണം ഐക്യത്തിനു കോട്ടമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയുംപ്രതികരിച്ചു. ഇതിനിടയിലും യു.ഡി.എഫിനകത്ത് പ്രശ്നങ്ങൾ നിലനിൽക്കുന്നു​വെന്ന് വ്യക്തമാക്കുന്നതാണ് കെ. മുരളീധരൻ എം.പിയുടെ വാക്കുകൾ. അവശേഷിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നാളെ രാഷ്ട്രീയ കാര്യസമിതി ചേരുന്നുണ്ടെന്നും ഒരുമിച്ച് നിന്നാൽ മൂന്നരവർഷം ​കൊണ്ട് കേരളത്തിൽ ഭരണത്തിലേറാമെന്നുമാണ് മുരളീധരൻ പറയുന്നത്.

അമർഷം ഏയെുണ്ട്...

കഴിഞ്ഞ കാലങ്ങളിൽ വ്യത്യസ്തമായി കോൺഗ്രസും മുസ്‍ലീം ലീഗും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാണിപ്പോൾ. ഈ സാഹചര്യത്തിലാണ് ഇത്തവണ നിയമസഭ സമ്മേളനത്തിനു മുന്നോടിയായി ​ലീഗ് നേതൃത്വം പ്രത്യേകയോഗം ചേർന്നത്. ഇത്തരമൊരു പതിവുണ്ടായിരുന്നില്ല. കേരള ഗവർണറെ മാറ്റുന്ന വിഷയത്തിൽ സി.പി.എം നിലപാടിനൊപ്പമാണ് ലീഗ്. ഇക്കാര്യത്തിൽ അഭിപ്രായഐക്യത്തിലെത്താൻ കോൺഗ്രസിനു കഴിഞ്ഞിട്ടില്ല. ഇതിനുപുറ​മെ, കെ. സുധാകരന്റെ ആർ.എസ്.എസ് അനുകൂല നിലപാടുകളും ലീഗിനെ പരസ്യപ്രതികരത്തിലേക്ക് നയിച്ചിരുന്നു. ഏക സിവിൽകോഡ് വിഷയത്തിലും ലീഗിനൊപ്പം നിൽക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ലെന്നുള്ള വിമർശനവും ശക്തമാണ്. ഈ സാഹചര്യങ്ങളിലെല്ലാം സി.പി.എം തന്ത്രപരമായ നീക്കമാണ് നടത്തിയത്. പുതിയ പശ്ചാത്തലത്തിൽ സി.പി.എമ്മിന്റെ നീക്കം കോൺഗ്രസി​നൊപ്പം എൽ.ഡി.എഫിലെ ഘടകകക്ഷികളും ഉറ്റുനോക്കുകയാണിപ്പോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim LeagueCongreesCPM
News Summary - muslim league praise: What does the CPM stand for?
Next Story