Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ്​ലിം ലീഗ്​...

മുസ്​ലിം ലീഗ്​ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം നവംബറിൽ ഡൽഹിയിൽ

text_fields
bookmark_border
muslim league
cancel

ന്യൂഡൽഹി: മുസ്​ലിം ലീഗ്​ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ സമാപന സമ്മേളനം നവംബറിൽ ഡൽഹിയിൽ നടത്താൻ രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു. ചെ​ന്നൈ സമ്മേളനത്തിൽ പ്രഖ്യാപിച്ച പാർട്ടി സ്ഥാപക അധ്യക്ഷൻ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിലിന്‍റെ സ്മാരകമായുള്ള ഡൽഹിയിലെ ആസ്ഥാന മന്ദിരം നവംബറിൽ നടക്കുന്ന സമ്മേളനത്തോട്​ അനുബന്ധിച്ച്​ ഉദ്​ഘാടനം ചെയ്യും. ആസ്ഥാന നിർമാണത്തിനായുള്ള ഫണ്ട് ക്യാമ്പയിൻ ജൂൺ 15 മുതൽ ആഗസ്ത് 15 വരെ നടക്കു​മെന്നും രാഷ്ട്രീയകാര്യ സമിതി യോഗം വിശദീകരിച്ച്​ ലീഗ്​ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കർണാടക തെരഞ്ഞെടുപ്പ്​ ഫലം, നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ്​ വിഷയങ്ങൾ എന്നിവ യോഗം വിലയിരുത്തി. വർഗീയതയെ തകർത്തെറിഞ്ഞ കർണാടകയിലെ വിജയം മതേതര ചേരിക്ക് നവോന്മേഷം പകർന്നു നൽകിയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ വഴി മുന്നേറിയാൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് വിജയിക്കാനാകും. കർണാടകയിൽ മതേത്വര വോട്ടുകൾ ഏകീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ലീഗ്​ നടത്തി.

ലീഗിന്‍റെ പ്രവർത്തനങ്ങ​ളെ കോൺഗ്രസ്​ നേതൃത്വം അഭിനന്ദിക്കുകയുണ്ടായി. ചില ന്യൂനപക്ഷ പാർട്ടികൾ മത്സരിച്ച്​ മതേത്വര വോട്ട്​ ഭിന്നിക്കുന്ന സാഹചര്യം സൃഷ്ടിച്ചു. ​യു.പി.എ മുന്നണി അധികാരത്തിൽ തിരികെയെത്തുമെന്നും അദ്ദേഹം വ്യക്​തമാക്കി.

ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന രാഷ്ട്രീയകാര്യ സമിതി ലീഗ്​ അധ്യക്ഷൻ സാദിഖലി ശിഹാബ് ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്‍റ്​ പ്രൊഫ. ഖാദർ മൊയ്‌തീൻ അധ്യക്ഷത വഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim LeaguePlatinum Jubilee Closing Conference
News Summary - Muslim League Platinum Jubilee Closing Conference in Delhi in November
Next Story