Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ്​ലിം ലീഗ്​...

മുസ്​ലിം ലീഗ്​ പ്ലാറ്റിനം ജൂബിലി; ആഘോഷങ്ങൾക്ക്​ ഇന്ന് ചെന്നൈയിൽ തുടക്കം

text_fields
bookmark_border
Muslim League
cancel

മ​ല​പ്പു​റം: ഒ​രു​വ​ർ​ഷം നീ​ളു​ന്ന മു​സ്​​ലിം ലീ​ഗ്​ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ ബു​ധ​നാ​ഴ്ച ചെ​ന്നൈ​യി​ൽ തു​ട​ക്ക​മാ​കു​മെ​ന്ന്​ അ​ഖി​ലേ​ന്ത്യ നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഈ ​മാ​സം​ എ​ട്ട്, ഒ​മ്പ​ത്, 10 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന് ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി. എ​ട്ടി​ന്​ ഓ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​മൂ​ഹ വി​വാ​ഹ​ത്തി​ന്​ മു​സ്​​ലിം ലീ​ഗ്​ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ പാ​ണ​ക്കാ​ട്​ സാ​ദി​ഖ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ, ത​മി​ഴ്​​നാ​ട്​ ഗ​വ. ചീ​ഫ്​ ഖാ​ദി മു​ഫ്തി മു​ഹ​മ്മ​ദ്​ സ​ലാ​ഹു​ദ്ദീ​ൻ അ​യ്യൂ​ബി എ​ന്നി​വ​ർ ആ​ശീ​ർ​വാ​ദം നേ​രും. ഒ​മ്പ​തി​ന്​ ചെ​ന്നൈ ക​ലൈ​വാ​ണം അ​ര​ങ്ക​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം മു​സ്​​ലിം ലീ​ഗ്​ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ്​ പ്ര​ഫ. കെ.​എം. ഖാ​ദ​ർ മൊ​യ്തീ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ഒ​രു​വ​ർ​ഷം നീ​ളു​ന്ന പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​തോ​ടെ തു​ട​ക്ക​മാ​കും. മ​തേ​ത​ര ചേ​രി​യു​ടെ ശാ​ക്തീ​ക​ര​ണ​വും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും, രാ​ഷ്ട്ര​നി​ർ​മാ​ണ​ത്തി​ൽ യു​വാ​ക്ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, വ​നി​ത​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ, ക​ർ​ഷ​ക​ർ എ​ന്നി​വ​രു​ടെ പ​ങ്ക്, ഉ​ത്ത​ര​വാ​ദി​ത്ത രാ​ഷ്ട്രീ​യ​ത്തി​ന്‍റെ​യും അ​ഭി​മാ​ന​ക​ര​മാ​യ നി​ല​നി​ൽ​പി​ന്‍റെ​യും ഏ​ഴ​ര പ​തി​റ്റാ​ണ്ട് എ​ന്നീ പ്ര​മേ​യ​ങ്ങ​ൾ പ്ര​തി​നി​ധി സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യും. പു​സ്ത​ക​പ്ര​കാ​ശ​നം, പോ​ഷ​ക​സം​ഘ​ട​ന സെ​ഷ​ൻ, വ​നി​ത ലീ​ഗ്​ പ്ര​തി​നി​ധി സ​മ്മേ​ള​നം, ഗ​സ​ൽ-​ഖ​വാ​ലി സാ​യാ​ഹ്നം എ​ന്നി​വ ന​ട​ക്കും.

10ന്​ ​രാ​വി​ലെ ഇ​ന്ത്യ​ൻ യൂ​നി​യ​ൻ മു​സ്​​ലിം ലീ​ഗ്​ സ്ഥാ​പ​ക​ൻ ഖാ​ഇ​ദെ മി​ല്ല​ത്ത്​ ഇ​സ്മാ​ഈ​ൽ സാ​ഹി​ബി​ന്‍റെ ഖ​ബ​ർ സ​ന്ദ​ർ​ശ​നം ന​ട​ക്കും. തു​ട​ർ​ന്ന്​ സം​ഘ​ട​ന​ക്ക്​​ തു​ട​ക്കം​കു​റി​ച്ച ചെ​ന്നൈ രാ​ജാ​ജി ഹാ​ളി​ൽ മു​സ്‍ലിം ലീ​ഗ് രൂ​പ​വ​ത്ക​ര​ണ​ത്തി​ന്‍റെ പു​ന​രാ​വി​ഷ്കാ​ര സ​മ്മേ​ള​നം ന​ട​ക്കും. പു​തി​യ കാ​ല​ത്തി​ന്‍റെ പോ​രാ​ട്ട​ങ്ങ​ളു​ടെ നി​യോ​ഗ​മേ​റ്റെ​ടു​ത്ത് പ്ര​തി​നി​ധി​ക​ൾ പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​താ​ണ് മു​ഖ്യ ആ​ക​ർ​ഷ​ണം. ത​മി​ഴ്, മ​ല​യാ​ളം, ഉ​ർ​ദു, ഹി​ന്ദി, ഇം​ഗ്ലീ​ഷ്, ക​ന്ന​ട, തെ​ലു​ങ്ക്, മ​റാ​ഠി, ബം​ഗാ​ളി ഭാ​ഷ​ക​ളി​ൽ പ്ര​തി​ജ്ഞ ന​ട​ക്കും. 80 വ​യ​സ്സ്​ പി​ന്നി​ട്ട 15 പേ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. വൈ​കീ​ട്ട് ഓ​ൾ​ഡ് മ​ഹാ​ബ​ലി​പു​രം റോ​ഡി​ലെ വൈ.​എം.​സി.​എ സ്റ്റേ​ഡി​യ​ത്തി​ലെ ഖാ​ഇ​ദെ മി​ല്ല​ത്ത് ന​ഗ​റി​ൽ ല​ക്ഷ​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന മ​ഹാ​റാ​ലി ന​ട​ക്കും. ത​മി​ഴ്​​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ റാ​ലി​യി​ൽ മു​ഖ്യാ​തി​ഥി​യാ​കും. ത​മി​ഴ്​​നാ​ട്ടി​ലെ വ​ള​ന്‍റി​യ​ർ​മാ​ർ അ​ണി​നി​ര​ക്കു​ന്ന ഗ്രീ​ൻ​ഗാ​ർ​ഡ് പ​രേ​ഡും അ​ര​ങ്ങേ​റും.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മു​സ്​​ലിം ലീ​ഗ്​ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി, സീ​നി​യ​ർ വൈ​സ്‌ പ്ര​സി​ഡ​ന്‍റ്​ ഡോ. ​എം.​പി. അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി, അ​സി​സ്റ്റ​ന്‍റ്​ സെ​ക്ര​ട്ട​റി സി.​കെ. സു​ബൈ​ർ, മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. വി.​കെ. ഫൈ​സ​ൽ ബാ​ബു, എം.​എ​സ്.​എ​ഫ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്​ അ​ഹ​മ്മ​ദ് സാ​ജു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChennaiMuslim League Platinum Jubilee
News Summary - Muslim League Platinum Jubilee; Celebrations begin today in Chennai
Next Story