മനുഷ്യ മഹാശൃംഖല: ലീഗ് നേതാവിന് സസ്പെൻഷൻ
text_fieldsകോഴിക്കോട്: എൽ.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ പെങ്കടുത്ത മുസ്ലിം ലീ ഗ് നേതാവിന് സസ്പെൻഷൻ. ബേപ്പൂർ നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് കെ.എം. ബഷീറിനെയാ ണ് പാർട്ടി ജില്ല കമ്മിറ്റി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മനുഷ്യമഹാശൃംഖലയിൽ പങ്കെടുത്ത് ഇന്ത്യൻ പൗരനെന്ന നിലയിലെ കടമയാണ് താൻ നിർവഹിച്ചതെന്ന് ബഷീർ മാധ്യമങ്ങേളാട് പ്രതികരിച്ചത് വിവാദമായിരുന്നു.
അതേസമയം, മനുഷ്യമഹാശൃംഖലയിൽ പെങ്കടുത്തതിെൻറ പേരിലല്ല, ഇതുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നതോടെ യു.ഡി.എഫിനെയും മുസ്ലിം ലീഗിനെയും ഇകഴ്ത്തി സംസാരിച്ചതും അച്ചടക്കം ലംഘിച്ചതുമാണ് നടപടിക്ക് കാരണമെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ഉമർ പാണ്ടികശാല അറിയിച്ചു.
ബി.ജെ.പിക്കെതിരായ പരിപാടി എന്ന നിലയിലാണ് ഇത്തരം സമരങ്ങളിൽ ആളുകൾ സഹകരിക്കുന്നതെന്നാണ് ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പ്രതികരിച്ചിരുന്നത്.
