Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുഞ്ഞാലിക്കുട്ടിക്കും...

കുഞ്ഞാലിക്കുട്ടിക്കും ഇ.ടിക്കും െറക്കോർഡ് ഭൂരിപക്ഷം

text_fields
bookmark_border
കുഞ്ഞാലിക്കുട്ടിക്കും ഇ.ടിക്കും െറക്കോർഡ് ഭൂരിപക്ഷം
cancel

മലപ്പുറം: പൊന്നാനിയിലും മലപ്പുറത്തും എതിരാളിക​െള ബഹുദൂരം പിന്നിലാക്കി മുസ്​ലിം ലീഗിന്​ റെക്കോഡ്​ ജയം. പാർ ട്ടി സ്​ഥാനാർഥികളായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ്​ ബഷീറും ഇരു മണ്ഡലങ്ങളിലും സർവകാല റെക്കോഡുകൾ സ്​ ഥാപിച്ചാണ്​ ലോക്​സഭയിലേക്ക്​ പോകുന്നത്​​. ഭൂരിപക്ഷം ഇങ്ങനെ: കുഞ്ഞാലിക്കുട്ടി 2,60,153, ഇ.ടി. മുഹമ്മദ്​ ബഷീർ 1,93,273. തമിഴ്​നാട്ടിലെ രാമനാഥപുരത്ത്​ ലീഗ്​ സ്​ഥാനാർഥി നവാസ്​ ഗനി പാർട്ടി ചിഹ്നത്തിൽ ജയിച്ചതും ഹാട്രിക്​ മധുരമായി. ചരിത്രത്തിലാദ്യമായി ദേശീയ തലത്തിൽ മൂന്നു സീറ്റുമായി സി.പി.എമ്മിനൊപ്പമെത്താൻ ലീഗിന്​ സാധിച്ചു.

മലപ്പുറത്ത്​ ഇ. അഹമ്മദ്​ സ്​ഥാപിച്ച 1,94,739 വോട്ടി​​​െൻറ ഭൂരിപക്ഷമായിരുന്നു സംസ്​ഥാനത്തെ ഇതുവരെയുള്ള ഏറ്റവും കൂടിയ ഭൂരിപക്ഷം. കുഞ്ഞാലിക്കുട്ടിയുടെ മുന്നിൽ ഇത്​ തകർന്നടിഞ്ഞു. രാഹുൽ ഗാന്ധി ഇല്ലായിരുന്നുവെങ്കിൽ സംസ്​ഥാനത്ത്​ ഒന്നാമതാകുമായിരുന്നു കുഞ്ഞാലിക്കുട്ടി. സംസ്​ഥാനത്ത്​ ഇ.ടി മൂന്നാമതായി ഫിനിഷ്​​ ചെയ്​തതും ലീഗി​​​െൻറ ശക്​തിക്ക്​ തെളിവായി. മലപ്പുറത്ത്​ 83 ശതമാനം വോ​ട്ടെണ്ണിയപ്പോൾ തന്നെ ലീഡ്​ രണ്ടുലക്ഷം കവിഞ്ഞിരുന്നു. യുവരക്​തവും എസ്​.എഫ്​.ഐ അഖിലേന്ത്യ പ്രസിഡൻറുമായ വി.പി. സാനു യു.ഡി.എഫ്​ തരംഗത്തിൽ നിഷ്​പ്രഭനായി. 5,87,983 വോട്ടാണ്​ കുഞ്ഞാലിക്കുട്ടി നേടിയത്​. മലബാറിലെ എല്ലാ സീറ്റുകളിലും യു.ഡി.എഫ്​ സ്​ഥാനാർഥികളുടെ ജയത്തിന്​ പിന്നിൽ നിർണായകമായത്​ ലീഗ്​ വോട്ടുകളാണ്​. പൊന്നാനിയിൽ 99ൽ ജി.എം. ബനാത്ത്​ വാല സ്​ഥാപിച്ച 1,29,478 വോട്ടി​​​െൻറ ഭൂരിപക്ഷമാണ്​ നിലവിലെ റെക്കോഡ്​. ഇതാണ്​ ഇ.ടിക്ക്​ മുന്നിൽ ഒലിച്ചുപോയത്​. മൊത്തം വോട്ട്​ അഞ്ചുലക്ഷം കടത്താനുമായി.

രാഹുൽ ഗാന്ധിയുടെ ​നേതൃത്വത്തിൽ കോൺഗ്രസ്​ സർക്കാർ അധികാരത്തിൽ വരുമെന്ന പ്രതീക്ഷയിൽ ന്യൂനപക്ഷ വോട്ടർമാർ ലീഗ്​ സ്​ഥാനാർഥികൾക്കൊപ്പം ഉറച്ചു നിന്നതാണ്​ ഇത്രമേൽ തിളക്കമേറിയ വിജയം സമ്മാനിച്ചത്​​. പൊന്നാനിയിലും മലപ്പുറത്തും ശക്​തമായ വോട്ടുബാങ്കുള്ള വെൽഫെയർ പാർട്ടിയുടെ പിന്തുണയും തുണച്ചു. രാഹുൽ ഗാന്ധിയുടെ വരവോടെ കോൺഗ്രസിലുണ്ടായ ഐക്യം കാര്യങ്ങൾ എളുപ്പമാക്കി​. പൊന്നാനിയിൽ കഴിഞ്ഞതവണ ഇ.ടിക്ക്​ ശക്​തമായ വെല്ലുവിളി ഉയർത്താൻ ഇടതു സ്​ഥാനാർഥിയായ വി. അബ്​ദുറഹ്​മാന്​ സാധിച്ചിരുന്നു. ​ഇ.ടിയുടെ ലീഡ്​ 25,410 വോട്ടാക്കി കുറക്കാനും ഇടതിനായി. എന്നാൽ, ഇത്തവണ യു.ഡി.എഫ്​ ഐക്യം മണ്ഡലത്തിൽ പ്രകടമായിരുന്നു. അതി​​​െൻറ ഫലം കൂടിയാണ്​ റെക്കോഡ്​ വിജയം. ശക്​തമായ മത്സരം കാഴ്​ചവെക്കുമെന്ന അവകാശ വാദവുമായി സി.പി.എം രംഗത്തിറക്കിയ പി.വി. അൻവറിന്​ ഒരു ഘട്ടത്തിലും ഇ.ടിക്ക്​ ഭീഷണിയാവാൻ സാധിച്ചില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leagueMalappuram News
News Summary - muslim league leading in malappuram
Next Story