Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രിസഭ രൂപവത്കരണം:...

മന്ത്രിസഭ രൂപവത്കരണം: മുസ്‍ലിംലീഗ് നേതൃയോഗം ഇന്ന്

text_fields
bookmark_border
https://www.madhyamam.com/tags/muslim league
cancel
camera_alt

മു​സ്​​ലിം ലീ​ഗ്

മ​ല​പ്പു​റം: മ​ന്ത്രി​സ​ഭ രൂ​പ​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ മു​സ്‍ലിം​ലീ​ഗ് നേ​തൃ​​യോ​ഗം ബു​ധ​നാ​ഴ്ച പാ​ണ​ക്കാ​ട്ട് ചേ​രും. രാ​വി​ലെ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ വ​സ​തി​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, അ​ബ്ബാ​സ​ലി ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ക്കും. മു​ഖ്യ​മ​​ന്ത്രി ത​ർ​ക്ക​വു​മാ​യി ബ​ന്ധ​​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യാ​കും.

ലീ​ഗി​ന്റെ പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളാ​രെ​ന്ന തീ​രു​മാ​നം യോ​ഗ​ത്തി​ൽ ഉ​ണ്ടാ​വും. ല​ഭി​ക്കേ​ണ്ട വ​കു​പ്പു​ക​ൾ സം​ബ​ന്ധി​ച്ചും വി​ശ​ദ ച​ർ​ച്ച​യു​ണ്ടാ​വും. ക​ഴി​ഞ്ഞ യു.​ഡി.​എ​ഫ് മ​​ന്ത്രി​സ​ഭ​യി​ൽ, കൈ​കാ​ര്യം ചെ​യ്തി​രു​ന്ന വ​കു​പ്പു​ക​ൾ​ത​ന്നെ​യാ​കും ലീ​ഗ് യു.​ഡി.​എ​ഫ് ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ക. 22 അം​ഗ ലീ​ഗ് പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി​യെ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ത​ന്നെ ന​യി​ക്കും.

ഡെ​പ്യൂ​ട്ടി ലീ​ഡ​ർ, സെ​​ക്ര​ട്ട​റി, ട്ര​ഷ​റ​ർ, വി​പ്പ് പ​ദ​വി​ക​ളി​ലേ​ക്കു​ള്ള​വ​രെ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കും. കു​ഞ്ഞാ​ലി​ക്കു​ട്ടി ഒ​ഴി​കെ, മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്ക​​പ്പെ​ടു​ന്ന​വ​രെ പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി നേ​തൃ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കി​ല്ല. മ​ന്ത്രി​മാ​രെ തീ​രു​മാ​നി​ക്കാ​ൻ സാ​ദി​ഖ​ലി ത​ങ്ങ​ളെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala CMcabinet formationmuslim leagu
News Summary - Muslim League Leadership Meet Today at Panakkad on Cabinet Formation
Next Story