Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ്​ലിംലീഗ്, യൂത്ത്​...

മുസ്​ലിംലീഗ്, യൂത്ത്​ ലീഗ്​​ നേതാക്കൾ മഅ്​ദനിയെ സന്ദശിച്ചു

text_fields
bookmark_border
മുസ്​ലിംലീഗ്, യൂത്ത്​ ലീഗ്​​ നേതാക്കൾ മഅ്​ദനിയെ സന്ദശിച്ചു
cancel

ബംഗളൂരു​: മുസ്​ലിംലീഗ്​ യൂത്ത്​ ലീഗ്​ നേതാക്കൾ പി.ഡി.പി ചെയർമാൻ അബ്​ദുന്നാസിർ മഅ്​ദനിയെ സന്ദർശിച്ചു. വിചാരണത്തടവുകാരനായി നീണ്ട കാലം ജയിൽവാസം അനുഭവിച്ചതിന് ശേഷം ജാമ്യത്തിൽ കഴിയുന്ന അദ്ദേഹത്തെ ബംഗളൂരുവിലെ വീട്ടിലാണ് നേതാക്കൾ​ സന്ദർശിച്ചത്​.

മുസ്​ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, യൂത്ത് ലീഗ് ദേശീയ കമ്മറ്റി അംഗം ഷിബു മീരാന്‍, എം.കെ നൗഷാദ്, എം.എ അമീറലി, അബ്​ദുല്‍ നാസര്‍ തുടങ്ങിയവരാണ്​ സംഘത്തിലുണ്ടായിരുന്നത്​.

ദിവസങ്ങൾക്ക്​ മുമ്പ്​ സമസ്​ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ ​സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്​ലിയാർ മഅ്​ദനിയെ സന്ദർശിച്ചിരുന്നു. എസ്.വൈ.എസ് ബംഗളൂരു ജില്ല ജനറൽ സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ് ഹാജി, താഹിർ മിസ്ബാഹി, റമീസ് കമ്മനഹള്ളി, ശുക്കൂർ മൊയ്​തു തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abdul Nasir Maudany
News Summary - Muslim League leaders visits Abdul Nasir Maudany
Next Story