Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഴിഞ്ഞകാല...

കഴിഞ്ഞകാല പ്രവർത്തനത്തിനുള്ള അംഗീകാരമെന്ന് പി.എം.എ. സലാം, കൂടുതൽ കരുത്തോടെ മുന്നോട്ട് പോകും

text_fields
bookmark_border
pma salam
cancel

കോഴ​ിക്കോട്: കഴിഞ്ഞ കാലപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് വീണ്ടും മുസ്‍ലീം ലീഗിന്റെ ജനറൽ സെക്രട്ടറിയായതിനു കാരണ​മെന്ന് പി.എം.എ സലാം പറഞ്ഞു. വരുന്ന നാല് വർഷത്തേക്കാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. പാർട്ടിയെ കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകും. ഐക്യ കണ്ഡേനയാണ് ഭാരവാഹി പ്രഖ്യാപനം ഉണ്ടായത്. തെര​ഞ്ഞെടുപ്പ് മെമ്പർ ഷിപ്പ് അടിസ്ഥാനത്തിലാണ് നടന്നതെന്നും അഞ്ഞൂറോളം കൗൺസിലർമാർ സംബന്ധിച്ചതായി പി.എം.എ. സലാം പറഞ്ഞു.

സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ അധ്യക്ഷനായ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു റിട്ടേണിങ് ഓഫിസർ. പുതിയ ഭാരവാഹികൾക്ക് ഇന്നു വൈകിട്ട് ഏഴിന് കുറ്റിച്ചിറയിൽ സ്വീകരണം നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguePMA Salam
News Summary - Muslim League leader PMA Salam press conference
Next Story