ലീഗിൽ നിന്നും സി.പി.എമ്മിലേക്ക് പോയ ഒരാളെ കാണിച്ചുതരാൻ വെല്ലുവിളിച്ച്-പി.എം.എ. സലാം
text_fieldsമുസ്‍ലീം ലീഗിൽ നിന്നും പതിനായിരക്കണക്കിനാളുകൾ സി.പി.എമ്മിലെത്തിയെന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദെൻറ പ്രസ്താവനയെ തള്ളി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം രംഗത്ത്. ലീഗിൽ നിന്നും സി.പി.എമ്മിലേക്ക് പോയ ഒരാളെ കാണിച്ച് തരണമെന്ന് പി.എം.എ സലാം വെല്ലുവിളിച്ചു. രണ്ടരലക്ഷം മെമ്പർഷിപ്പ് മുസ്ലീം ലീഗിന് കൂടിയിട്ടുണ്ട്. അതിനുകാരണം, സി.പി.എമ്മുകാർ ലീഗിലേക്ക് വന്നത് തന്നെയാണെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
വേറൊരുപാർട്ടിയിൽ നിന്നും ലീഗിലേക്ക് പാർട്ടിയിലേക്ക് വന്നാൽ നാലുവർഷം ഭാരവാഹിത്വത്തിന്റെ ഭാഗമാക്കാറില്ല. എന്നാൽ, ഇതിന് ഇളവ് കൊടുക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് സലാം പറഞ്ഞു. നിലവിൽ കേരളത്തിൽ തെരഞ്ഞെടുപ്പ് നടത്തിയാൽ എൽ.ഡി.എഫിനും കെട്ടിവെച്ച കാശ് കിട്ടില്ലെന്നും സലാം കൂട്ടിച്ചേർത്തു. ജനങ്ങളെ കണ്ടാൽ ഭയപ്പെടുന്ന മുഖ്യമന്ത്രിയായി പിണറായി മാറി. ഈ സർക്കാർ നൂറ് ശതമാനം പരാജയമാണ്. ഈ യാഥാർത്ഥ്യം മറച്ചുവെക്കാൻ എത്ര ജാഥ നടത്തിയിട്ടും കാര്യമില്ലെന്നും സലാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

