Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി സർക്കാറിനെ...

ബി.ജെ.പി സർക്കാറിനെ പുകഴ്​ത്തുന്നത്​ ലീഗ്​ അംഗീകരിക്കുന്നില്ല​ -പി.​െക. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
ബി.ജെ.പി സർക്കാറിനെ പുകഴ്​ത്തുന്നത്​ ലീഗ്​ അംഗീകരിക്കുന്നില്ല​ -പി.​െക. കുഞ്ഞാലിക്കുട്ടി
cancel

കോഴിക്കോട്​: ബി.ജെ.പി സർക്കാറി​​​െൻറ നയങ്ങളെ പുകഴ്​ത്തുന്നതിനെ മുസ്​ലിം ലീഗ്​ അംഗീകരിക്കുന്നില്ലെന്ന്​ ദേശീയ ജനറൽ സെക്രട്ടറി പി.​െക. കുഞ്ഞാലിക്കുട്ടി. ബി.ജെ.പിയോടുള്ള നിലപാടിൽ പാർട്ടിക്ക്​ ഒരു ചാഞ്ചല്യവുമില്ല. ​പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി ബി.ജെ.പിക്കെതിരെ നിൽക്കുന്നതിനെക്കുറിച്ച്​ ചർച്ചക്ക്​ പാണക്കാട്​ ഹൈദരലി തങ്ങൾ ഉൾപ്പെടെ പാർട്ടിയുടെ നേതാക്കൾ അടുത്ത ദിവസം കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി​യെ കാണുമെന്നും അദ്ദേഹം ​കോഴിക്കോട്ട്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

ബി.ജെ.പിയുടെ പ്രവർത്തന ഫണ്ട്​ ഉദ്​ഘാടനവുമായി ബന്ധപ്പെട്ട്​ വനിത ലീഗ്​ അധ്യക്ഷ ഖമറുന്നിസ അൻവറിനോട്​ ആദ്യം വിശദീകരണം തേടിയിരുന്നു. തുടർന്നാണ്​ സ്​ഥാനത്തുനിന്ന്​ മാറ്റിയത്​. പോഷക സംഘടന ഭാരവാഹികളുടെ കാലാവധി അവസാനിച്ച ഘട്ടത്തിലാണ്​ വിവാദം ഉണ്ടായത്​. തുടർന്ന്​ കമ്മിറ്റി കൂടി ഇവർ തുടരേണ്ടതില്ലെന്ന്​ തീരുമാനിക്കുകയായിരുന്നു.

സർക്കാർ ബുദ്ധിപൂർവം പ്രവർത്തിച്ചിരുന്നെങ്കിൽ ടി.പി. സെൻകുമാർ വിഷയത്തിൽ സുപ്രീംകോടതിയിൽനിന്ന്​ അടി കൊള്ളേണ്ടിവരില്ലായിരുന്നു. സർക്കാറിന്​ തുടരെ പഴികേൾക്കുന്നത്​ ജനങ്ങൾക്കും മോശമാണ്​. കെ.എം. മാണിയുടെ കാര്യത്തിൽ ലീഗി​​​െൻറ അഭിപ്രായം യു.ഡി.എഫിൽ പറയുമെന്നും വേങ്ങര ഉപതെരഞ്ഞെടുപ്പിൽ​ യു.ഡി.എഫ്​ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും കുഞ്ഞാലിക്കുട്ടി ചോദ്യത്തിന്​ മറുപടി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguePK kunhalikuttyldf govt
News Summary - muslim league leader pk kunhalikutty to ldf govt
Next Story