Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുസ്‌ലിം ലീഗ് നേതാവ് പി.എച്ച്. അബ്ദുള്ള മാസ്റ്റർ നിര്യാതനായി
text_fieldsbookmark_border
മലപ്പുറം: കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാനും മുസ്‌ലിം ലീഗ് നേതാവും പ്രഭാഷകനുമായിരുന്ന പി.എച്ച്. അബ്ദുള്ള മാസ്റ്റർ നിര്യാതനായി. പരേതനായ ആക്കോട് ചണ്ണയിൽ പാലത്തിങ്ങൽ ഹസ്സന്റെ പുത്രനും ഹരിത മുൻ സംസ്ഥാന പ്രസിഡന്റും എം.എസ്.എഫ് സംസ്ഥാന ഭാരവാഹിയുമായ ആയിഷ ബാനുവിന്റെ പിതാവുമാണ്.
പരേതനായ പി.കെ. മുഹമ്മദ് ഹാജി ആക്കോടിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച രാമനിലയം കരാറിനെതിരെയുള്ള രണ്ടാം ചാലിയാർ സമരത്തിൽ സജീവമായിരുന്നു അബ്ദുള്ള മാസ്റ്റർ.
രാവിലെ 10 മണി വരെ വസതിയിലും തുടർന്ന് കാരാട് ഇ.കെ. ഓഡിറ്റോറിയത്തിലും പൊതുദർശനത്തിന് സൗകര്യമുണ്ട്. 1.30ന് കാരാട് ജുമ മസ്ജിദിലും 2.30ന് ആക്കോട് ജുമ മസ്ജിദിലും മയ്യിത്ത് നമസ്കാരവും തുടർന്ന് ഖബറടക്കവും നടക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

