മുസ് ലിം ലീഗ് അഞ്ചോ ആറോ സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ല -കെ. മുരളീധരൻ
text_fieldsകോഴിക്കോട്: മുസ് ലിം ലീഗ് അഞ്ചോ ആറോ ലോക്സഭ സീറ്റുകൾ ചോദിക്കുന്നതിൽ തെറ്റില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. കോൺഗ്രസിന്‍റെ സമരാഗ്നി യാത്ര അവസാനിക്കും മുമ്പ് മൂന്നാം സീറ്റിൽ തീരുമാനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.എക്ക് നാല് സീറ്റ് കൊടുക്കുന്ന സ്ഥിതിക്ക് ലീഗിന് അഞ്ചോ ആറോ സീറ്റുകൾ ചോദിക്കുന്നതിൽ തെറ്റില്ല. കിട്ടിയ തിരുവനന്തപുരം സീറ്റിൽ ആളെ അന്വേഷിച്ച് നടക്കുകയാണ് സി.പി.ഐ എന്നും മുരളീധരൻ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിന്‍റെ കാര്യത്തിൽ യു.ഡി.എഫിൽ ചർച്ച പുരോഗമിക്കുകയാണ്. മൂന്നാം സീറ്റ് സംബന്ധിച്ച് യു.ഡി.എഫിൽ പലവട്ടം അനൗപചാരിക ചർച്ചകൾ നടന്നെങ്കിലും ലീഗിന്റെ ആവശ്യത്തോട് അനുകൂലമായോ പ്രതികൂലമായോ കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് ഉണ്ടാവില്ലെന്നും പകരം രാജ്യസഭ സീറ്റ് നൽകാനാണ് യു.ഡി.എഫിൽ ആലോചനയെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.

