ഇസ്ഹാഖിെൻറ കുടുംബത്തിന് ഒരുകോടി കൈമാറി
text_fieldsതാനൂർ: അഞ്ചുടിയിൽ കൊല്ലപ്പെട്ട കുപ്പെൻറപുരക്കല് ഇസ്ഹാഖിെൻറ കുടുംബത്തിനായി മു സ്ലിം യൂത്ത് ലീഗ് സമാഹരിച്ച ഒരുകോടി രൂപയുടെ സഹായം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള ് കൈമാറി. അക്രമ രാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അക്രമം ലീഗിെൻറ മാര്‍ഗമല്ല. കൊലയാളികൾക്ക് അര്‍ഹമായ ശിക്ഷ നല്കാന് നടപടി സ്വീകരിക്കണമെന്നും ഹൈദരലി തങ്ങള്‍ ആവശ്യപ്പെട്ടു.
ഇസ്ഹാഖിെൻറ വസതിയിൽ നടന്ന ചടങ്ങില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതവും സീനിയര്‍ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
